മുരളീധരനെതിരെ സെന്‍കുമാര്‍

ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണയില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ടിപി സെൻകുമാര്‍ . ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല.ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകൾ നേരിടുന്നുണ്ട്, വി മുരളീധരന് എതിരെ എത്ര കേസുകള്‍ ഉണ്ടെന്നും മുന്‍ ഡിജിപി ചോദിച്ചു.

Updated: Feb 24, 2020, 09:46 PM IST
മുരളീധരനെതിരെ സെന്‍കുമാര്‍

ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണയില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ടിപി സെൻകുമാര്‍ . ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല.ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകൾ നേരിടുന്നുണ്ട്, വി മുരളീധരന് എതിരെ എത്ര കേസുകള്‍ ഉണ്ടെന്നും മുന്‍ ഡിജിപി ചോദിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് വി മുരളീധരൻ എത്തിയതിനെതിരെയും ടിപി സെൻകുമാര്‍ പ്രതികരിച്ചു.എൻഡിഎ കൺവീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളത് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുകളാണ് എന്ന് സെന്‍കുമാര്‍ വിമര്‍ശിച്ചു.

നേരത്തെ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ ടിപി സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ല എന്ന് അഭിപ്രയപെട്ടിരുന്നു.ഇതിന് മറുപടിയുമായാണ് സെന്‍കുമാര്‍ രംഗത്ത് വന്നിരിക്കുന്നത്.വെള്ളാപ്പള്ളി എസ്എന്‍ഡിപി ചുമതലയില്‍ നിന്നും പുറത്താക്കിയ സുഭാഷ്‌ വാസുവുമായി ചേര്‍ന്ന് സെന്‍കുമാര്‍ വെള്ളാപ്പള്ളിക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.