Thiruvithamkoor Dewaswom Board: ‘ആർഎസ്എസ് ശാഖകളും മാസ്‌ഡ്രില്ലും ക്ഷേത്രങ്ങളിൽ അനുവധിക്കില്ല’: കർശനമായി വിലക്കി തിരുവിതാംകൂർ ദേവസ്വം

 RSS branches and Mass drill are not allowed in Temples: ക്ഷേത്ര ആചാരവുമായി ബന്ധമില്ലാത്ത ഇത്തരം പരിശീലനങ്ങൾ നടത്തുന്നതിനാണ് വിലക്ക്.

Written by - Zee Malayalam News Desk | Last Updated : May 21, 2023, 02:33 PM IST
  • ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധമില്ലാതെ ക്ഷേത്ര പരിസരത്ത് വെച്ച് നടത്തുന്ന അനാവശ്യ പരിശീലനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
  • നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Thiruvithamkoor Dewaswom Board: ‘ആർഎസ്എസ് ശാഖകളും മാസ്‌ഡ്രില്ലും ക്ഷേത്രങ്ങളിൽ അനുവധിക്കില്ല’: കർശനമായി വിലക്കി തിരുവിതാംകൂർ ദേവസ്വം

തിരുവനന്തപുരം:  ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകളും മാസ്‌ഡ്രില്ലും നടത്തുന്നതിനുള്ള വിലക്ക് കർശനമാക്കാൻ നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനു മുന്ന് തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും അത് പാലിക്കാതെ വിണ്ടും നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് വീണ്ടും നിർദ്ദേശം കർശനമാക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധമില്ലാതെ ക്ഷേത്ര പരിസരത്ത് വെച്ച് നടത്തുന്ന അനാവശ്യ പരിശീലനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് ഇരുപത്തിയഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷയിൽ കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ച ജില്ലയായ മലപ്പുറത്ത് 28 ശതമാനം പേർക്കും ജില്ലയിൽ ഉന്നതപഠനത്തിന് സീറ്റുകളില്ലെന്ന വാർത്തയെ സംബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ സീറ്റുകളുടെ പട്ടിക തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

ALSO READ: ഗോതമ്പ് പൊടിയിൽ പുഴു; ഒന്നിലല്ല പിന്നെയും പാക്കറ്റുകൾ, റേഷൻകടയിൽ വിൽക്കുന്നത്

കഴിഞ്ഞ വർഷവും സീറ്റ് വർദ്ധിപ്പിച്ചിരുന്നുവെന്നും അത് ഇത്തവണയും തുടരുമെന്നും വിദ്യാഭ്യസ മന്ത്രി വ്യക്തമാക്കി. ഉന്നത പഠനത്തിന് എല്ലാ വിദ്യാർത്ഥികൾക്കും അവസരം ഒരുക്കും. ഇക്കാര്യങ്ങളെ സംബന്ധിച്ച് വൈകാതെ മന്ത്രിസഭാ തീരുമാനം ഉണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണ നിലനിർത്തും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സീറ്റ് കുറവാണെന്ന ആക്ഷേപത്തെ സംബന്ധിച്ച് താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News