ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്ര സർക്കാരിൻറെ യാത്രാനുമതി ലഭിക്കാത്തതിനാൽ സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവയ്ക്കും. ഒക്ടോബർ 9, 20, 21 തിയ്യതികളിലാണ് സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപയാണ് അനുവദിച്ചത്.
നേരത്തെ ലണ്ടനിൽ നടന്ന ലോക കേരളാസഭയുടെ സമ്മേളനത്തില്‍ തന്നെ സൗദി അറേബ്യ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നതാണ്. ജിദ്ദയിലും റിയാദിലും ദമാമിലുമായിരുന്നു സമ്മേളന വേദികളായി നിശ്ചയിച്ചിരുന്നതും.മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് എത്താൻ പറ്റാതെ വരുന്നതോടെ ഇനി മാറ്റി വെക്കൽ അല്ലാതെ മറ്റ് വഴികളില്ല.
എന്നാൽ യാത്ര സംബന്ധിച്ച ഫയല്‍ ഇതുവരെ വിദേശകാര്യമന്ത്രാലത്തിന്റെ മുന്നിലെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനാൽ രാഷ്ട്രീയാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിൻറെ നിലപാട്. ഇനി എന്തായാലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷമായിരിക്കും സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കുന്നത്. നേരത്തെ മെയില്‍ യുഎഇയിലെ നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.