സ്പെഷ്യല്‍ ട്രെയിന്‍ കേരളത്തില്‍; യാത്രക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു. 

Last Updated : May 15, 2020, 12:11 PM IST
സ്പെഷ്യല്‍ ട്രെയിന്‍ കേരളത്തില്‍; യാത്രക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍!

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിച്ചു. 

ഡല്‍ഹിയില്‍ നിന്നുമുള്ള ട്രെയിന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്തെത്തിയ ട്രെയിനിലെ ഏഴ് പേരില്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ഇറങ്ങിയ ആറു പേരിലും തിരുവനന്തപുരത്ത് ഇറങ്ങിയ  ഒരാളിലുമാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്. ഇവര്‍ ഏഴ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് സര്‍വീസില്ല; ടിക്കറ്റ് തുക തിരികെ നല്‍കും!

 

ഡല്‍ഹിയില്‍ നിന്നും ആയിരത്തിലധികം പേരുമായി യാത്ര തിരിച്ച രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ഇന്നലെ രാത്രി 10 മണിയോടെയാണ് കോഴിക്കോട് എത്തിയത്. 

243 യാത്രക്കാരാണ് ഇവിടെ ഇറങ്ങിയത്. ഒരു ഫസ്റ്റ് ക്ലാസ് എസി, അഞ്ച് സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകള്‍ എന്നിങ്ങനെ 17 കോച്ചുകളിലായിരുന്നു യാത്ര. 1100 യാത്രക്കാരാണ് ആകെ ട്രെയിനില്‍ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കര്‍ശന പരിശോധനകളാണ് എല്ലാ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

More Stories

Trending News