ഓണത്തിന്‍റെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്ന് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. എറണാകുളം-മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06055) സെപ്റ്റംബർ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിൽ എത്തും. തിരികെയുള്ള ട്രെയിൻ (06056) സെപ്റ്റംബർ മൂന്നിന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 3.30ന് എറണാകുളത്ത് എത്തും.