ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആദിവാസി യുവതി ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചു. മാമലക്കണ്ടം ഇളംബ്ലാശ്ശേരി ആദിവാസി മേഖലയിലെ 23കാരിയായ യുവതിയാണ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ പ്രസവിച്ചത്. പ്രസവ ശേഷം അമ്മയേയും കുഞ്ഞിനേയും ആംബുലന്‍സ് ജീവനക്കാര്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.
മാമലക്കണ്ടം ഇളംബ്ലാശ്ശേരി ആദിവാസി മേഖലയിലെ 23കാരിയായ യുവതിയാണ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ആംബുലന്‍സില്‍ പ്രസവിച്ചത്.പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് യുവതിയുമായി ബന്ധുക്കള്‍ ജീപ്പില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു.ഇരുമ്പുപാലത്തെത്തിയതോടെ വേദന കലശലാകുകയും യുവതിയെ സ്വകാര്യ ആംബുലന്‍സിലേക്ക് മാറ്റി യാത്ര തുടരുകയും ചെയ്തു.
യാത്രാ മധ്യേ യുവതിയുടെ പ്രസവം സംഭവിക്കുകയായിരുന്നു.ഇതോടെ ആംബലുന്‍സ് ജീവനക്കാര്‍ യുവതിക്കാവശ്യമായ പ്രാഥമിക പരിചരണം നല്‍കുകയും പ്രസവ ശേഷം കുഞ്ഞിനേയും അമ്മയേയും അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...