ലോകം ഒരു കൂറ്റൻ തിരമാലയ്ക്ക് മുന്നിൽ നിസഹായകരായി നിന്നിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു. 2004 ക്രിസ്മസ് ആഘോഷമെല്ലാം കഴിഞ്ഞ് ഉറക്കം ഉണർന്ന് വന്നപ്പോൾ കണ്ടത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെയെല്ലാം ഒന്നടങ്കം കൂറ്റൻ തിരമാലകൾ വിഴുങ്ങിയിരിക്കുന്നതാണ്.
2004 ഡിസംബർ 26നായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള 15 ഓളം രാജ്യങ്ങളിലേക്ക് ആഞ്ഞടിച്ച് 2,30,000 പേരെ കൊന്നടുക്കിയ ആ സുനാമി ദുരന്തം നടക്കുന്നത്. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 15,000ത്തോളം പേരുടെ ജീവനാണ് കൂറ്റൻ തിരമാലകൾ കവർന്നെടുത്തത്.
ALSO READ : Japan: ഈ ബുദ്ധക്ഷേത്രത്തിലെ Clock ആളുകള്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്..! കാരണമിതാണ്
ഡിസംബർ 26ന് പുലർച്ചെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 9.1 തീവ്രത റിക്ടർ സ്കെയിൽ രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകയും പിന്നാലെ 3 മണിക്കൂറുകൾക്കുള്ളിൽ ലോകത്തിൽ 14 രാജ്യങ്ങളിലേക്ക് കുറ്റൻ തിരകളെത്തി ദുരന്തം വിതയ്ക്കുകയായിരന്നു. ഇങ്ങ് കേരളത്തിൽ കൊല്ലം ആലപ്പുഴ ജില്ലകളിൽ കടൽ എട്ട് കിലോമീറ്ററുകളോളം വിഴുങ്ങിയെന്നാണ് റിപ്പോർട്ട്. ആ തിരകൾ പലയിടത്തും 30 അടി ഉയരത്തിലാണ് കരയിൽ വന്ന് പതിച്ചെത്.
ഇന്ത്യയിൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇന്ത്യയിൽ സുനാമി ജീവനെടുത്ത 15,000 പേരിൽ 7,798 പേരും തമിഴ്നാട്ടിലായിരുന്നു. കേരളത്തിൽ ജീവൻ നഷ്ടമായ 236 പേരിൽ 100ൽ അധികം പേരും കൊല്ലം ജില്ലയിൽ നിന്ന് മാത്രമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 3,000ത്തിൽ അധികം വീടുകളാണ് സുനാമിയിൽ കേരളത്തിൽ നഷ്ടമായത്. കേരളത്തിനും തമിഴ്നാടിനും പുറമെ ആന്ധ്രപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവടങ്ങൾ കൂറ്റൻ തിരമാല നാശം വിതയ്ച്ചിരുന്നു.
ALSO READ : തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം, കനത്ത നാശനഷ്ടം, നിരവധി പേര് മരിച്ചു
2004ലെ ആ ദുരുന്തത്തിന് ശേഷമാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരം പങ്കിടുന്ന രാജ്യങ്ങൾ ചേർന്ന് യുനെസ്കോയുടെ നേതൃത്വത്തിൽ സുനാമി നിരീക്ഷ ശൃംഖല ഉണ്ടാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷ്ണൽ സെന്റർ ഫോഞ ഓഷ്യൻ ഇൻഫോർമേഷൻ സർവീസിന്റെ (INcois) കീഴിലാണ് ഇന്ത്യയുടെ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. സമുദ്രങ്ങളിൽ ഭൂകമ്പം ഉണ്ടായാൽ സുനാമി മുന്നറിയിപ്പ് നൽകുന്നത് ഇവിടെ നിന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...