Road Accident: കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

റാന്നിയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 08:16 PM IST
  • റാന്നിയില്‍ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് കോട്ടയത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
  • കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്.
  • മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Road Accident: കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Kottayam: കറുകച്ചാലില്‍ (Karukachal) സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് (Accident) രണ്ട് പേര്‍ മരിച്ചു. കോട്ടയം മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. പുരുഷോത്തമൻ നായർ (64), ഡ്രൈവർ ശ്രീജിത്ത് (40) എന്നിവരാണ് മരിച്ചത്. 

കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

Also Read: Kuttanad: കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോ​ഗം; ചെങ്ങന്നൂരിനേക്കാൾ കുട്ടനാട്ടിൽ അതീവ ജാ​ഗ്രത വേണമെന്ന് സജി ചെറിയാൻ

റാന്നിയില്‍ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് കോട്ടയത്തേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

Also Read: Kokkayar landslide | മൂന്നര വയസുകാരന്റെ മൃതദേഹവും കണ്ടെത്തി; ഇതോടെ കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

അപകടത്തില്‍ (Accident) കാർ പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (Kottayam Medical College Hospital) ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News