കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന്

കേരള രാഷ്ട്രീയം രാജ്യ ശ്രദ്ധയാകര്‍ഷിച്ചു നില്‍ക്കുന്ന സമയമാണ് ഇത്. ബി ജെ പിയുടെ ജന രക്ഷാ യാത്രയും കേന്ദ്ര നേതാക്കന്‍മാരുടെ കേരള സന്ദര്‍ശനവും ജാഥ നയിക്കലും വാദ വിവാദങ്ങളും എല്ലാം പൊതുജന മധ്യമ ശ്രദ്ധയാകര്‍ഷിച്ചു നില്‍ക്കുന്നു.

Last Updated : Oct 5, 2017, 10:38 AM IST
കേന്ദ്ര സംസ്ഥാന സർക്കാറുകള്‍ക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകൽ സമരം ഇന്ന്

തിരുവനന്തപുരം: കേരള രാഷ്ട്രീയം രാജ്യ ശ്രദ്ധയാകര്‍ഷിച്ചു നില്‍ക്കുന്ന സമയമാണ് ഇത്. ബി ജെ പിയുടെ ജന രക്ഷാ യാത്രയും കേന്ദ്ര നേതാക്കന്‍മാരുടെ കേരള സന്ദര്‍ശനവും ജാഥ നയിക്കലും വാദ വിവാദങ്ങളും എല്ലാം പൊതുജന മധ്യമ ശ്രദ്ധയാകര്‍ഷിച്ചു നില്‍ക്കുന്നു.

ഇതിനിടയില്‍ വേറിട്ട പ്രതികരണവുമായി കോണ്‍ഗ്രസ്സും രംഗത്തെത്തി. യു.ഡി.എഫ് ഇന്ന് രാപ്പകൽ സമരം നടത്തുകയാണ്. ഇന്ന് രാവിലെ 10 മുതൽ നാളെ രാവിലെ 10 വരെയാണ് സമരം. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെയാണ് യു.ഡി.എഫ് സമരം നടത്തുന്നത്. 

രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസഡന്റ് എം.എം ഹസ്സൻ സമരം ഉദ്‌ഘാടനം ചെയ്യും. മറ്റു ജില്ലകളില്‍ കളക്ട്രേറ്റിന് മുന്നിലാണ് സമരം. വേങ്ങര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറത്ത് തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ശേഷം ഈ മാസം 19നാണ് രാപ്പകൽ സമരം.

 

Trending News