Kerala Assembly Election 2021: കന്യാസ്ത്രീകളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നടപടി, ക്രിസ്ത്യാനികളെ കൈയിലെടുത്ത് Amit Shah

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ എത്തിയിരിയ്ക്കുകയാണ്... 

Written by - Zee Malayalam News Desk | Last Updated : Mar 24, 2021, 05:09 PM IST
  • കാഞ്ഞിരപ്പള്ളിയിലെ NDA സ്ഥാനാര്‍ഥി അൽഫോൺസ് കണ്ണന്താനത്തിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രികള്‍ ഉപദ്രവിക്കപ്പെട്ട വിഷയവും പരാമര്‍ശിച്ചു.
  • ഉത്തർപ്രദേശിലെ ഝാൻസിയില്‍ കന്യാസ്ത്രികളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി.
Kerala Assembly Election 2021: കന്യാസ്ത്രീകളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നടപടി,  ക്രിസ്ത്യാനികളെ കൈയിലെടുത്ത് Amit Shah

കാഞ്ഞിരപ്പള്ളി: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ എത്തിയിരിയ്ക്കുകയാണ്... 

ഒരു ദിവസത്തെ പ്രചാരണ പരിപാടിയ്ക്കായി സംസ്ഥാനത്ത് എത്തിയ അദ്ദേഹം എണ്ണമറ്റ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും...   

രാവിലെ തൃപ്പൂണിത്തുറയിലായിരുന്നു അമിത് ഷായുടെ   (Amit Shah) പ്രചാരണ പരിപാടിയുടെ തുടക്കം.  അദ്ദേഹം പങ്കെടുത്ത റാലിയില്‍  പതിനായിരക്കണക്കിന്  ആളുകളാണ് പങ്കെടുത്തത്.  തൃപ്പൂണിത്തുറയില്‍ നടന്ന റാലിയ്ക്ക് ശേഷം അദ്ദേഹം കാഞ്ഞിരപ്പള്ളിയില്‍ നടന്ന  പ്രചാരണ  പരിപാടിയിലാണ്   പങ്കെടുത്തത്.

കാഞ്ഞിരപ്പള്ളിയിലെ  NDA സ്ഥാനാര്‍ഥി അൽഫോൺസ് കണ്ണന്താനത്തിന് വേണ്ടിയുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം  ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ട വിഷയവും പരാമര്‍ശിച്ചു. 

ഉത്തർപ്രദേശിലെ ഝാൻസിയില്‍  കന്യാസ്ത്രീകളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ  ഉറപ്പുനല്‍കി.  

ഉത്തർപ്രദേശ് സംസ്ഥാനം  ഇന്ത്യയിലെ ഏറ്റവും ശക്തമായ നിയമപാലനം നടത്തുന്ന സംസ്ഥാനമാണ്.  അവിടെ ഒരു നിയമലംഘനം നടന്നാൽ ഉടൻതന്നെ നടപടിയുണ്ടാകും. കന്യാസ്ത്രീകളെ ഉപദ്രവിച്ചവരെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഏറ്റവും കടുത്ത ശിക്ഷ നൽകുകയും  ചെയ്യുമെന്ന്  കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പു നൽകുന്നു, അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ   19 നാണ് സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ഝാൻസിയില്‍ വച്ചാണ്  ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന  മലയാളികളുൾപ്പെട്ട കന്യാസ്ത്രീ സമൂഹത്തിനെ ഒരു കൂട്ടം ബജരംഗദള്‍ പ്രവര്‍ത്തകര്‍  വളയുകയും  അസഭ്യം പറയുകയും മതപരിവർത്തനം ആരോപിക്കുകയും ചെയ്തത്.  പിന്നീട് പോലീസ് ഇടപെട്ടാണ്  സംഭവം ശാന്തമാക്കിയത്. 

ഇതിനെതിരെ കേരളത്തില്‍ പ്രതിഷേധം നടന്നിരുന്നു.  സംഭവത്തില്‍ ഭരണ, പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രത്തിനെ സമീപിച്ചിരുന്നു.  കൂടാതെ,  BJP കേരളാ നേതൃത്വം ജോർജ്ജ് കുര്യന്‍റെ നേതൃത്വത്തിൽ അമിത് ഷായ്ക്കും യോഗി ആദിത്യ നാഥിനും പരാതി നൽകിയിരുന്നു.

അതേസമയം, കാഞ്ഞിരപ്പള്ളിയില്‍ അമിത്  ഷാ നല്‍കിയ ഉറപ്പിലൂടെ  ബിജെപിയ്ക്ക് ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.   കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍  ക്രിസ്ത്യന്‍  വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്. കൂടാതെ, NDA സ്ഥാനാര്‍ഥിയും    ക്രിസ്ത്യാനിയാണെന്നുള്ളത് അമിത് ഷായുടെ പരാമര്‍ശത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കേരളത്തിലെ പല മണ്ഡലങ്ങളിലും  ക്രിസ്ത്യന്‍ സമുദായത്തിന്‍റെ  വോട്ട് ഏറെ നിര്‍ണ്ണായകമാണ്.  

Also read: Kerala Election 2021 Live : "ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകും, ജനം ചോദിക്കുന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം", തൃപ്പൂണിത്തുറയെ ആവേശത്തിലാക്കി അമിത് ഷായുടെ റോഡ് ഷോ

ക്രിസ്ത്യന്‍ സമുദായത്തിന്  BJPയോടുള്ള "തൊട്ടുകൂടായ്മ" ഒരു പരിധി വരെ മാറ്റിയെടുക്കാന്‍  പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.  അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ അതിന്‍റെ തെളിവാണ്. എന്നാല്‍,  ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതോടെ  ന്യൂനപക്ഷത്തിനു നേരെയുള്ള  പാര്‍ട്ടിയുടെ നിലപാട് വീണ്ടും ചോദ്യമുയര്‍ത്തിയിരുന്നു... 

Also read: West Bengal Assembly Election 2021: ബംഗാളില്‍ മമതയ്ക്ക് കാലിടറുന്നു, അഭിപ്രായസര്‍വേകള്‍ മാറിമറിയുമ്പോള്‍ ഭരണം പിടിച്ചെടുക്കുമെന്ന ഉറപ്പില്‍ BJP നേതാക്കൾ
 
തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം,  ചാത്തന്നൂര്‍, മലമ്പുഴ , കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലാണ്‌  അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക..  കേരളത്തില്‍നിന്നും  വൈകിട്ടോടെ അദ്ദേഹം   തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍  പങ്കെടുക്കാനായി കോയമ്പത്തൂരിലേക്ക് യാത്രയാകും..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News