V Muraleedharan: അരിയെത്ര എന്ന് ചോദിച്ചാൽ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി: വി.മുരളീധരൻ

V Muraleedharan: പറഞ്ഞ കണക്കുകളിൽ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മറുപടിയില്ല, പകരം വാമനപൂജയെന്നൊക്കെയാണ് പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 08:08 PM IST
  • നെല്ല് സംഭരണത്തിന് കേന്ദ്രം 378 കോടി നൽകിയെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പണം സംസ്ഥാന സർക്കാർ നെൽകർഷകർക്കു നൽകിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ എന്നും പരിഹസിച്ചു.
V Muraleedharan: അരിയെത്ര എന്ന് ചോദിച്ചാൽ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി: വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്‍റെ  മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് മന്ത്രി പറയുന്നത്. ആരും ആരുടേയും അടിമയല്ല. അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

പറഞ്ഞ കണക്കുകളിൽ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മറുപടിയില്ല, പകരം വാമനപൂജയെന്നൊക്കെയാണ് പ്രതികരണം. പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാൻ ശ്രമിക്കരുത്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു. കുടിശിക വന്നത് കൃത്യമായ നടപടികൾ സർക്കാർ പാലിക്കാത്തതിനാലാണെന്നും കണക്കുകൾ പറയുന്നതല്ലാതെ മന്ത്രിമാർ ആരുംതന്നെ വിശദാംശങ്ങൾ പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ALSO READ: വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന സംബന്ധിച്ച തീരുമാനം രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമെന്ന് ​മന്ത്രി ആന്റണി രാജു

നെല്ല് സംഭരണത്തിന് കേന്ദ്രം 378 കോടി നൽകിയെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പണം സംസ്ഥാന സർക്കാർ നെൽകർഷകർക്കു നൽകിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ എന്നും പരിഹസിച്ചു. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വർധിപ്പിച്ച താങ്ങുവിലയല്ല നൽകുന്നത്. കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിന്‍റെ തലയിൽ വക്കാനാണ് ശ്രമം. പറഞ്ഞ കാര്യങ്ങളിൽ ധവളപത്രം ഇറക്കാൻ വെല്ലുവിളിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News