Vaccination for Children | സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം പിന്നിട്ടു, നേട്ടം 12 ദിവസം കൊണ്ട്

97,458 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് കുട്ടികളുടെ വാക്സിനേഷനിൽ മുന്നിൽ നിൽക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2022, 06:34 PM IST
  • ജനുവരി 3 മുതലാണ് സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്.
  • ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
  • കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Vaccination for Children | സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം പിന്നിട്ടു, നേട്ടം 12 ദിവസം കൊണ്ട്

തിരുവനന്തപുരം: കേരളത്തിൽ കുട്ടികളുടെ വാക്സിനേഷൻ 50 ശതമാനം കഴിഞ്ഞുവെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കി. ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിൽ 97,458 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് കുട്ടികളുടെ വാക്സിനേഷനിൽ മുന്നിൽ നിൽക്കുന്നത്. ജനുവരി 3 മുതലാണ് സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ നല്‍കാനായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. 

Also Read: Covid Vaccination in Children : കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്ച്ച ആരംഭിക്കും; സംസ്ഥാനത്ത് പുതിയ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു

തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂര്‍ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂര്‍ 73,803, വയനാട് 24,415, കാസര്‍ഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്‌സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കോവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്‌സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്‌സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്‌സിനും നല്‍കി.

Also Read: Covid Vaccine for Children: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ എന്ന് മുതല്‍ ലഭ്യമാകും? ICMR-NIV Director മറുപടി നല്‍കുന്നു

അതേസമയം കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News