വന്ദേഭാരത്‌ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍!

കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിനായുള്ള വന്ദേ ഭാരത്‌ മിഷന്‍ നാലാം ഘട്ടം ജുലൈ ആദ്യം.

Last Updated : Jun 27, 2020, 12:18 PM IST
വന്ദേഭാരത്‌ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍!

ന്യൂഡല്‍ഹി:കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നതിനായുള്ള വന്ദേ ഭാരത്‌ മിഷന്‍ നാലാം ഘട്ടം ജുലൈ ആദ്യം.

കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്.

ജൂലൈ ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

ബെഹ്റൈന്‍,യുഎഇ,ഒമാന്‍,സിങ്കപ്പൂര്‍,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് നാലാം ഘട്ടത്തില്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

സൗദി അറേബ്യയില്‍ നിന്നും നാലാം ഘട്ടത്തില്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല,സൗദി കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പ്രയാസമുള്ള രാജ്യങ്ങളില്‍ ഒന്നാണ്.
ഒമാനില്‍ നിന്നും ബെഹ്റൈനില്‍ നിന്നും നാലാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യുള്‍ ചെയ്തിട്ടുണ്ട്.

നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ചാര്‍റ്റേഡ് വിമാനങ്ങള്‍ അടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് 40-50
വിമാനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിരുന്നു.

Also Read:Covid19;ഗള്‍ഫില്‍ രോഗമുക്തി വര്‍ധിക്കുന്നു;പ്രതീക്ഷയോടെ പ്രവാസികള്‍!

 

ഇപ്പോള്‍ പ്രഖ്യാപിച്ച വന്ദേഭാരത്‌ നാലാം ഘട്ടത്തില്‍ 94 വിമാനങ്ങളാണ് കേരളത്തിലേക്ക് ഉള്ളത്,ഇതിന് പുറമേ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഉണ്ടാകുന്നതിന്
സാധ്യതയുണ്ട്.

പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുന്നതിനിടയിലാണ് കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നത്.

Trending News