Vava Suresh Health : വാവ സുരേഷിന്റെ ശരീരത്തിൽ നിന്ന് വിഷം പൂർണമായും ഇറങ്ങി; നാളെ ഡിസ്‌ചാർജ് ചെയ്‌തേക്കും

 മികച്ച പരിചരണം ഒരുക്കിയതിന് വാവ  സുരേഷ് ആരോഗ്യ മന്ത്രി വീണ ജോർജിനോട് നന്ദി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 03:26 PM IST
  • പാമ്പു കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണിൽ സംസാരിച്ചു.
  • ആരോഗ്യ നില മെച്ചപ്പെട്ട സാഹചര്യത്തിൽ നാളെ ആശുപത്രയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
  • മികച്ച പരിചരണം ഒരുക്കിയതിന് വാവ സുരേഷ് ആരോഗ്യ മന്ത്രി വീണ ജോർജിനോട് നന്ദി അറിയിച്ചു
Vava Suresh Health : വാവ സുരേഷിന്റെ ശരീരത്തിൽ നിന്ന് വിഷം പൂർണമായും ഇറങ്ങി; നാളെ ഡിസ്‌ചാർജ് ചെയ്‌തേക്കും

Kottayam : വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി, ശരീരത്തിൽ നിന്ന് വിഷം പൂർണമായും ഇറങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. പാമ്പു കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിനോട്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണിൽ സംസാരിച്ചു.

ആരോഗ്യ നില മെച്ചപ്പെട്ട സാഹചര്യത്തിൽ നാളെ ആശുപത്രയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മികച്ച പരിചരണം ഒരുക്കിയതിന് വാവ  സുരേഷ് ആരോഗ്യ മന്ത്രി വീണ ജോർജിനോട് നന്ദി അറിയിച്ചു. കൂടാതെ വാവ സുരേഷ് അറിയിച്ചതിനെ തുടർന്ന്  മന്ത്രി വി എന്‍ വാസവൻ ആശുപത്രിയിലെത്തി വാവ സുരേഷിനെ  സന്ദർശിച്ചിരുന്നു.

ALSO READ: "ആലാപനമാധുരിയിൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഗീതജ്ഞ"; മഹാഗായികയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് വിവരം അറിയിച്ചത്. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടര്‍മാരുടെ ആവശ്യം മന്ത്രി വാവ സുരേഷിനോട് അറിയിച്ചു . അതുപോലെ വേണ്ട മുന്‍ കരുതല്‍ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാന്‍ എന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്നും അദ്ദേഹം മന്ത്രിയോട് സമ്മതിച്ചിട്ടുണ്ട്.  

ALSO READ: കുറ്റ്യാടിയിൽ കടകളിൽ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം  എന്നു പറഞ്ഞപ്പോള്‍ , ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍ , ഒരു ഫോണ്‍ വിളി കാസര്‍ഗോട്ട് നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ലെന്ന് വാവ സുരേഷ് മന്ത്രിയോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News