തിരുവനന്തപുരം: ലേക കോരള സഭയിൽ പ്രതിപക്ഷത്തിനെതിരെ പ്രമുഖ വ്യവസായി എം.എ. യൂസഫലി ഉന്നയിച്ച വിമർശനങ്ങൾക്കാണ് വി.ഡി. സതീശൻ മറുപടി പറഞ്ഞത്. യൂസഫലിയുടെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങളാലാണ് ലോക കേരള സഭയിൽ പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചത്. ഇക്കാര്യം പ്രതിപക്ഷ നേതാവെന്ന നിലയില്‍ യൂസഫലിയെ അറിയിച്ചതുമാണ്. കെ.പി.സി.സി ഓഫീസുകളും കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കുകയും കന്‍റോണ്‍മെന്‍റ് ഹൗസില്‍ അക്രമികളെ വിടുകയും പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതും താമസം ഒരുക്കുന്നതുമാണ് യു.ഡി.എഫ് എതിര്‍ക്കുന്നതെന്ന രീതിയിലാണ് ലോക് കേരള സഭയിൽ അദ്ദേഹം പ്രസംഗിച്ചത്.
നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിന്‍റെ ഇന്‍റീരിയര്‍ നവീകരണം 16 കോടി രൂപയ്ക്ക് ഊരാളുങ്കലിനെ ഏല്‍പ്പിച്ചതിന് പിന്നില്‍ അഴിമതിയും ധൂര്‍ത്തുമുണ്ട്. അല്ലാതെ പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നല്‍കുന്നതോ ധൂര്‍ത്തായി ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ല. ഇതിനെ ആ രീതിയിലേക്ക് വളച്ചൊടിക്കാന്‍ സി.പി.എം കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് സംഘടനകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രവാസി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.
രണ്ട് ലോക കേരള സഭകള്‍ നടന്നിട്ടും എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലോക കേരള സഭയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു എം.എം യൂസഫലി പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സ്വന്തം ചെലവിൽ ടിക്കറ്റ് എടുത്താണ് പ്രവാസികൾ എത്തിയതെന്നും ഭക്ഷണവും താമസവും നൽകുന്നതാണോ ധൂർത്തെന്നുമായിരുന്നു അദ്ദേഹത്തന്‍റെ വിമർശനം. ആവശ്യമില്ലാത്ത പ്രചാരണങ്ങളിലൂടെ പ്രവാസികളുടെ മനസ് വിഷമിപ്പിക്കരുതെന്നും പ്രവാസികളുടെ പ്രശ്നം കേൾക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് പ്രവാസികൾകൾക്കുള്ള അംഗീകാരമാണെന്നും എം.എം. യൂസഫലി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...