കണ്ണൂർ : സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത മന്ത്രിയാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മോദി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ് കേരള സർക്കാർ ചെയ്യുന്നതെന്നും വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു.
മണ്ടൻ തീരുമാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്. അനീതിയാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തേണ്ടവർ വിലങ്ങു തടി ആയി നിൽക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എയ്ഡഡ് ഹയർ സക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വിദ്യാർഥിയുടെ ഭാവി നിശ്ചയിക്കുന്നിടത്താണ് രാഷ്രീയമായി വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ നോക്കുന്നത്. വളരെ സങ്കുചിതമായ രീതിയിൽ ആണ് ഹയർ സക്കൻഡറി മേഖലയെ തകർക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാനാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഖാദർ കമ്മിറ്റി കാലാവധി നീട്ടി. ഭരണ പരമായ കാര്യം മാത്രമാണ് പ്രസിദ്ധികരിച്ചത്. അക്കാദമിക് വിഷയങ്ങൾ അടങ്ങിയ കാര്യങ്ങൾ പ്രസിദ്ധികരിച്ചില്ല. കുട്ടികളും അധ്യാപകരും അനുഭവിക്കാൻ പോകുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.