''SAT'' ആശുപത്രിയിലെ അനധികൃത ബന്ധു നിയമനത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി

എസ്എടിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തും വിവാദമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 12:03 PM IST
  • സംഭവത്തിൽ ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല
  • മൃദുലയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയത്
  • എസ്എടിയില നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തും വിവാദമായിരുന്നു
''SAT'' ആശുപത്രിയിലെ അനധികൃത ബന്ധു നിയമനത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തിൽ ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല. ലേ സെക്രട്ടറിയുടെ ബന്ധുനിയമനങ്ങളും അന്വേഷിക്കും. അതായത് 7 പേര്‍ക്ക് ബന്ധുനിയമനത്തില്‍ ജോലി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഈ സംഭവങ്ങളില്‍ ജീവനക്കാര്‍ തന്നെ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. സെക്രട്ടറി മൃദുലയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക നിയമന വിവാദത്തിനൊപ്പം എസ്എടി ആശുപത്രിയിലെ നിയമനങ്ങളും ഉയര്‍ന്നുവന്നിരുന്നു. എസ്എടിയില നിയമനങ്ങളുമായി ബന്ധപ്പെട്ട് ഡി ആര്‍ അനില്‍ അയച്ച കത്തും വിവാദമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News