പാലാ ജയം പിണറായി സര്‍ക്കാരിന്‍റെ അംഗീകാരം: വെള്ളാപ്പള്ളി

ഈ വിജയത്തോടെ ഇടത്  സര്‍ക്കാരിന് ജനത്തിന്‍റെ അംഗീകാരം ലഭിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.  

Last Updated : Sep 28, 2019, 02:19 PM IST
പാലാ ജയം പിണറായി സര്‍ക്കാരിന്‍റെ അംഗീകാരം: വെള്ളാപ്പള്ളി

ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം പിണറായി സര്‍ക്കാരിന്‍റെ അംഗീകാരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

പാലാ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ ഭരണത്തിന്‍റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്ന് ആവര്‍ത്തിച്ച് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിജയത്തോടെ ഇടത്  സര്‍ക്കാരിന് ജനത്തിന്‍റെ അംഗീകാരം ലഭിച്ചെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പാലായില്‍ കാപ്പന്‍റെ വിജയം എന്‍എന്‍ഡിപിയുടെയോ വെള്ളാപ്പള്ളിയുടെയോ മാത്രം അല്ല. പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചിരുന്നു.

പാലായില്‍ ബിജെപിയ്ക്ക് അവരുടെ വോട്ടുകള്‍ കിട്ടിയോയെന്ന്‍ പരിശോധിക്കണമെന്ന്‍ വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല തകര്‍ന്നെന്ന് കരുതിയ എല്‍ഡിഎഫിന് ആവേശ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇതില്‍ നിന്നും ജനം കഴുതയല്ലെന്ന് മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലെ ജയസാധ്യത പറയാറായിട്ടില്ലെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു. ഷാനിമോള്‍ക്ക് സഹതാപതരംഗമുണ്ടാവണമെന്നില്ലയെന്നും അദ്ദേഹം പറഞ്ഞു. 

Trending News