Vellayani agricultural college: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

Student attacked by roommate: ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

Written by - Zee Malayalam News Desk | Last Updated : May 25, 2023, 01:25 PM IST
  • സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്
  • തിരുവല്ലം പോലീസിനെ സംഭവം വിളിച്ച് അറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്
  • ആക്രമണത്തിന്റെ കാരണം വ്യക്തമല്ല
Vellayani agricultural college: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. ആന്ധ്രാ സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയാണ് പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു താമസം.

Add Zee News as a Preferred Source

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. തിരുവല്ലം പോലീസിനെ സംഭവം വിളിച്ച് അറിയിച്ചത് കോളേജ് അധികൃതർ തന്നെയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. വിദ്യാർഥിനിയുടെ മുതുകിലും കയ്യിലുമാണ് പൊള്ളലേറ്റത്.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News