തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Last Updated : Jan 16, 2018, 10:36 AM IST
തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

ആലപ്പുഴ: നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് കേസ്. 

നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചു, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭിക്കുന്നതിനായി ഇടപെട്ടു, നൂറു മീറ്ററോളം നിലം നികത്തി തുടങ്ങിയ കാര്യങ്ങള്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. 

തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടത്. ജനുവരി 18നകം അന്വേഷണത്തിന്‍റെ പുരോഗതി കോടതിയെ അറിയിക്കാനും നിര്‍ദേശമുണ്ട്. 

Trending News