സർക്കാർ ഫണ്ടില്ല,ജനം പിരിവെടുത്തു മലയാറ്റൂരിൽ 1,22,000-ന് ബസ് കാത്തിരിപ്പ് കേന്ദ്രം

വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 05:56 PM IST
  • ജനങ്ങളിൽ നിന്നും സംഭവനയായാണ് ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിനുളള പണം സ്വരൂപിച്ചത്
  • വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം
  • ഒൻപതാം വാർഡിൽ മലയാറ്റൂർ പളളിക്ക് സമീപമാണ് സർക്കാർ ഫണ്ട് ഉപയോഗിക്കാതെ കേന്ദ്രം നിർമ്മിച്ചത്
സർക്കാർ ഫണ്ടില്ല,ജനം പിരിവെടുത്തു മലയാറ്റൂരിൽ 1,22,000-ന് ബസ് കാത്തിരിപ്പ് കേന്ദ്രം

സർക്കാർ ഫണ്ട് ഉപയോഗിക്കാതെ ജനകീയമായി ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത്. ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ പിരിച്ചെടുത്താണ് നാട്ടുകാർ സ്വന്തം നിലയ്ക്ക് നിർമ്മാണം പൂർത്തീകരിച്ചത്. വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റും 4 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം വെറും ഒരുലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയ്ക്ക് പൂർത്തിയാക്കി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത്.  ഒൻപതാം വാർഡിൽ മലയാറ്റൂർ പളളിക്ക് സമീപമാണ് സർക്കാർ ഫണ്ട് ഉപയോഗിക്കാതെ ജനകീയമായി എല്ലാ സൗകര്യങ്ങളോടും കൂടി മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം.

ജനങ്ങളിൽ നിന്നും സംഭവനയായാണ് ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിനുളള പണം സ്വരൂപിച്ചത്. 500 മുതൽ 5000 രൂപ വരെ പലരും സംഭാവനയായി നൽകി. സംഭാവന നൽകിയവരുടെ പേരും നൽകിയ തുകയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുളള ബോർഡിൽ പൊതുജനങ്ങൾ കാണുന്ന വിധം പ്രദർശിപ്പിച്ചിട്ടുണ്ട്. വീടുകളിൽ ആവശ്യം കഴിഞ്ഞ് വരുന്ന മരുന്നുകൾ നിക്ഷേപിക്കാനുളള ബോക്‌സും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ജനങ്ങൾക്ക് മരുന്ന് ഇടാം. ഇതിലൂടെ ലഭിക്കുന്ന മരുന്നുകൾ സമീപത്തെ അഗതി മന്തിരങ്ങളിൽ നൽകും. പോലീസ് സ്‌റ്റേഷൻ, പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് എന്നിവരുടെ ഫോൺ നമ്പറുകളും,  വർക്‌ഷോപ്പ്,  വാഹനങ്ങളുടെ ടറുകളുടെ പഞ്ചറുകൾ ഒട്ടിക്കുന്നവരുടെ ഫോൺ നമ്പറുകളും ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിലുണ്ട്. കൂടാതെ മൊബൈൽ ചാർജ് ചെയാനുളള സൗകര്യവുമുണ്ട്. 

തീർത്തും ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് ബസ് കാത്തിരിപ്പ് കേന്ദ്രമെന്ന് വാർഡ്‌ മെമ്പർ സേവ്യർ വടക്കുംഞ്ചേരിപറഞ്ഞു. നിരവധി യാത്രക്കാർക്കാണ് ബസ് കാത്തിരിപ്പ് കേന്ദ്രം കൊണ്ട് ഗുണം ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽത്തന്നെ നാട്ടുകാർ ഏറ്റെടുത്ത് കഴിഞ്ഞു ഈ ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News