Viral Video : തീയിൽ അകപ്പെട്ട മൂർഖനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ

Viral Snake Video : തൃശൂർ അവിണിശ്ശേരി ചൂലൂർ അമ്പലത്തിന് അടുത്ത് തീപിടിച്ച എടുത്താണ് മൂർഖനെ തീ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 04:50 PM IST
  • തൃശൂരിലെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പാമ്പിനെ രക്ഷപ്പെടുത്തുന്നത്
  • തീയിൽ നിന്നും പാമ്പിന് മാറ്റി വെള്ളം ഒഴിച്ച് തണ്ണുപ്പിച്ചു
  • പാമ്പിന് കുടിക്കാൻ വെള്ളവും നൽകി
  • കേരള ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ സോഷ്യൽ മീഡിയ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
Viral Video : തീയിൽ അകപ്പെട്ട മൂർഖനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ

പാമ്പ്, ഭൂരിഭാഗം പേർക്കും ഭയമുള്ള ഒരു ജീവിയാണ്. പ്രത്യേകിച്ച് അത് കടിച്ചതിന് തുടർന്ന് വിഷം ഉള്ളിൽ ചെന്നുള്ള മരണഭീതി എല്ലാവരെയും പാമ്പിനിൽ നിന്നും അകലം പാലിക്കാൻ ഇടയാക്കുന്നു. അതിപ്പോൾ പാമ്പ് എന്ന ജീവി ഒരു അപകടത്തിൽ അകപ്പെട്ടാലും രക്ഷിക്കണോ എന്ന് നമ്മൾ ഒരുപ്രാവിശ്യമെങ്കിലും അലോചിക്കും. എന്നിരുന്നാലും മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സഹജീവി സ്നേഹം കണുമെല്ലോ. ആ സഹജീവി സ്നേഹം ലോകം കാണുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തീയിൽ അകപ്പെട്ടു പോയ പാമ്പിന് ഫയർ ഫോഴ്സ് സംഘം രക്ഷപ്പെടുത്തുന്നതാണ് വീഡിയോ. ഉഗ്ര വിഷമുള്ള മൂർഖനെയാണ് തൃശൂരിലെ ഫയർ ആൻഡ് റെസ്ക്യു സംഘം രക്ഷപ്പെടുത്തി സുരക്ഷിതമായ ഉടത്തേക്ക് മാറ്റിയത്. കൂടാതെ തീയുടെ ആ ചൂടേറ്റ് വരണ്ട ഉരകത്തിന് കുടിക്കാൻ വെള്ളവും ഫയർ ഫോഴ്സ് സംഘം നൽകുന്നുണ്ട്. തൃശൂർ അവിണിശ്ശേരി ചൂലൂർ അമ്പലത്തിന് സമീപം തീപിടുത്തം ഉണ്ടായപ്പോൾ തീയണയ്ക്കാൻ എത്തിയപ്പോഴാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മൂർഖനെ കണ്ടത്.

ALSO READ : Viral Video: കോമോഡോ ഡ്രാഗണും രാജവെമ്പാലയും ഏറ്റുമുട്ടിയാൽ ആര് ജയിക്കും?

ചൂട് ഒട്ടും താങ്ങാൻ സാധിക്കാത്ത ഒരു ജീവിയാണ് പാമ്പ്. അതുകൊണ്ടാണ് പഴമക്കാർ പറയുന്നത് ചൂട് കാലം ആകുമ്പോൾ പാമ്പുകൾ മാളത്തിൽ നിന്നും പുറത്തേക്ക് വരുന്നതെന്ന്. അതുകൊണ്ട് തന്നെ പാമ്പിന്റെ ദേഹം വെള്ളം ഒഴിച്ചു തണ്ണുപ്പിക്കുകയും പിന്നീട് വെള്ളം നൽകി ആശ്വാസം നൽകുകയായിരുന്നു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. തുടർന്ന് മൂർഖൻ സുരക്ഷിതനാണ് മനസ്സിലാക്കിയതോടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പാമ്പിനെ സമീപത്തെ കാട്ടിലേക്ക് കയറ്റി വിട്ടു. 

സംസ്ഥാന ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം നാലായിരത്തിൽ അധികം പേർ സഹജീവി സ്നേഹം നിറഞ്ഞ വീഡിയോ കണ്ടു കഴിഞ്ഞു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനത്തെ വാനോളം പുകഴ്ത്തികൊണ്ട് നിരവധി പേർ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതാണ് സേവനമെന്ന് നിരവധി പേർ അഭിപ്രായമായി രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News