തൃശൂർ : അടുത്തിടെയാണ് ആൻഡ്രോയിഡ് ഫോണായ റെഡ്മി ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ പൊട്ടത്തെറിച്ച് തൃശൂരിൽ എട്ട് വയസുകാരി മരിക്കാൻ ഇടയായത്. ചാർജിന് കുത്തിയിടാതെയാണ് പെൺകുട്ടി ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്നതെന്നും സ്മാർട്ട് ഫോൺ പെട്ടെന്ന് പൊട്ടിതെറിക്കുകയായിരുന്നുയെന്ന് ഫോറെൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. സമാനമായി തൃശൂർ മറ്റൊരുടത്തും ഫോൺ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സാധാരണ കീപാഡ് (ബേസിക് ഫോൺ) ഫോണാണ് പൊട്ടത്തെറിച്ചിരിക്കുന്നത്. അതും ഉപയോഗിക്കാതെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ ആണ് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടാക്കുന്നത്.
തൃശൂർ മരോട്ടിച്ചാലിൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുന്നത്. 70കാരനായ ഏലിയാസ് ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുന്നതിനിടെ ഷര്‍ട്ടിന്‍റെ പോക്കറ്റിൽ കിടന്ന ഫോൺ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടന്‍ ഏലിയാസ് പോക്കറ്റില്‍നിന്നും ഫോല്‍ എടുത്ത് നിലത്തിട്ടു. ഇതിനിടെ ഷര്‍ട്ടിലേക്ക് തീ പടര്‍ന്നെങ്കിലും ഉടന്‍ കൈകൊണ്ട് തട്ടി കെടുത്താനായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഒരു വര്‍ഷം മുന്‍പ് തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ കടയില്‍ നിന്നും ആയിരം രൂപയ്ക്ക് വാങ്ങിയതാണ് പൊട്ടിത്തെറിച്ച മൊബൈല്‍ ഫോണ്‍. സാധാരണ കീ പാഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ബാറ്ററിയുടെ തകരാര്‍ ആണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...