VIral Video : വിസിലടിക്കുകയും പൊട്ടിച്ചിരിക്കുകയും പോടാന്ന് വിളിക്കുകയും ചെയ്യുന്ന തത്തമ്മ; വീഡിയോ വൈറൽ

Viral Parrot Talking Video : തത്തമ്മേ പൂച്ച പൂച്ചയെന്ന് പറയുന്ന തത്ത പോടാ പോടാ പോടാ എന്ന് തുടർച്ചയായി വിളിക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 01:36 PM IST
  • ആൾ ഇൻ വൺ അടുക്കള എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഒരു വീട്ടിൽ കൂട്ടിലിട്ട് വളർത്തുന്ന ഒരു തത്തയുടെ വീഡിയോയാണ് ഇത്.
    തത്ത തത്തമ്മേ പൂച്ച പൂച്ചയെന്ന് പറയും, കൂടാതെ പോടാ പോടാ പോടാ എന്ന് തുടർച്ചയായി വിളിക്കുകയും ചെയ്യും.
  • ആരും ശ്രദ്ധിക്കാത്തപ്പോൾ ഈ തത്ത ചൂളം അടിക്കുകയും, മനുഷ്യരെ പോലെ പൊട്ടിച്ചിരിക്കുകയും ചെയ്യും.
VIral Video : വിസിലടിക്കുകയും പൊട്ടിച്ചിരിക്കുകയും പോടാന്ന് വിളിക്കുകയും ചെയ്യുന്ന തത്തമ്മ; വീഡിയോ വൈറൽ

ആളുകൾ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും മറ്റും ടെൻഷനും ഉത്കണ്ഠയും വിഷമവും ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ കോമഡി വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് വീഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. ഇതിൽ തന്നെ പക്ഷികളുടെ വീഡിയോകളോട് ആളുകൾക്കൊരു പ്രത്യേക താത്പര്യവുമുണ്ട്. ഇപ്പോൾ ഒരു സംസാരിക്കുന്ന തത്തയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കണ്ട് വരുന്ന പക്ഷികളാണ് തത്തകൾ. സിറ്റാസിൻസ് എന്നും ഇവയ്ക്ക് പേരുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി പച്ച നിറമുള്ള തത്തകളെയാണ് കാണാറുള്ളത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീല, ചുവപ്പ്, മഞ്ഞ, വെള്ള തുടങ്ങി പലനിറങ്ങളിൽ ഉള്ള തത്തകൾ ഉണ്ട്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തത്തകളെ സാധാരണയായി കണ്ടുവരാറുള്ളത്. വിത്തുകൾ, പരിപ്പ്, പഴങ്ങൾ, പൂമൊട്ടുകൾ, സസ്യങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് തത്തകൾ സാധാരണയായി കഴിക്കാറുള്ളത്. മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവാണ് ആളുകൾക്ക് തത്തയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം.  ഇത്തരത്തിൽ  മനുഷ്യരെ പോലെ സംസാരിക്കുകയും ചിരിക്കുകയും ചൂളം വിളിക്കുകയും ചെയ്യുന്ന ഒരു തത്തയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : പാട്ടിനൊത്ത് ഡാൻസ് കളിക്കുന്ന തത്ത; വീഡിയോ വൈറൽ

 ആൾ ഇൻ വൺ അടുക്കള എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഒരു വീട്ടിൽ കൂട്ടിലിട്ട് വളർത്തുന്ന ഒരു തത്തയുടെ വീഡിയോയാണ് ഇത്. തത്ത തത്തമ്മേ പൂച്ച പൂച്ചയെന്ന് പറയും, കൂടാതെ പോടാ പോടാ പോടാ എന്ന് തുടർച്ചയായി വിളിക്കുകയും ചെയ്യും. ആരും ശ്രദ്ധിക്കാത്തപ്പോൾ ഈ തത്ത ചൂളം അടിക്കുകയും, മനുഷ്യരെ പോലെ പൊട്ടിച്ചിരിക്കുകയും ചെയ്യും.  6 ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ  നിരവധി പേർ വീഡിയോയ്ക്ക് കമ്മെന്റുമായും എത്തിയിട്ടുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News