Vishnujith Found From Ooty:മലപ്പുറത്തുനിന്നും കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

Vishnujith Missing Case: സെപ്റ്റംബർ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2024, 02:46 PM IST
  • വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി
  • യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം കൂടെയുണ്ട്
  • ഊട്ടിയിലെ കുനൂരിൽ വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോൺ ഓണായിരുന്നു
Vishnujith Found From Ooty:മലപ്പുറത്തുനിന്നും കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം കൂടെയുണ്ടെന്നും തമിഴ്‌നാട് പോലീസും നല്ല രീതിയിൽ സഹായിച്ചുവെന്നും മലപ്പുറം എസ്‌പി എസ് ശശിധരൻ പറഞ്ഞു.  

Also Read: പ്രതിശ്രുത വരനെ കാണാതായിട്ട് അഞ്ച് ദിവസം; കോയമ്പത്തൂരിലെന്ന് സൂചന

ഊട്ടിയിലെ കുനൂരിൽ വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോൺ ഓണായെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.  ഇതാണ് വിഷ്ണുജിത്തിനെ കണ്ടെത്താൻ തുമ്പായതെന്നും   സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്‌പി വ്യക്തമാക്കിയിട്ടുണ്ട്.  ഇന്നലെ രാത്രി കുനൂരിൽ വച്ച് ഫോൺ ഓണായത്തിന്റെ അടിസ്ഥാനത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഊട്ടിയിൽ നിന്നും പോലീസ് യുവാവിനെ കണ്ടെത്തിയത്. 

Also Read: 

സെപ്റ്റംബർ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരുമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട്  വിഷ്ണുജിത്തിന്റെ ഫോൺ സ്വിച്ച് ഓഫാകുകയായിരുന്നു.  

Also Read: 

പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഷ്ണുജിത്തിന്റെ വിവാഹം . ഞായറാഴ്ച നടക്കേണ്ടതായിരുന്നു.  എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നെ തിരികെ വന്നില്ല. നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തോയെന്ന  ആശങ്കയിലായിരുന്നു കുടുംബം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News