തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്തി പറഞ്ഞു. ആദ്യ ചരക്ക് കപ്പലിൻ്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും നിർവഹിച്ച ശേഷം സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്.
Vizhinjam port's 2nd to 4th phase will be completed by 2028, 17 years in advance: Pinarayi Vijayan CM Kerala
Read @ANI Story | https://t.co/XKBPRZejKR#VizhinjamSeaPort #pinarayivijayan #Kerala pic.twitter.com/Lf9lCYfjao
— ANI Digital (@ani_digital) July 12, 2024
Thiruvananthapuram, Kerala: On first mothership "San Fernando" reached Vizhinjam International Seaport, Kerala CM Pinarayi Vijayan says, "A long-standing dream has come true. Thanks to all those who worked for this. The commissioning of Vizhinjam Port has started a new chapter in… pic.twitter.com/XMIEOSbeNP
— ANI (@ANI) July 12, 2024
ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഒപ്പം മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, ബാലഗോപാൽ എന്നിവരും മേയർ ആര്യ രാജേന്ദ്രനും സാമൂഹിക സാംസ്കാരിക രംഗത്തുള്ള ഒട്ടേറെ ആളുകളും സദസിൽ ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
Also Read: വ്യാഴ കൃപയാൽ കുബേര രാജയോഗം; ഈ രാശിക്കാർക്ക് 2025 വരേ രാജകീയ ജീവിതം!
വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി കേരളം നേടിയെടുത്തത്തിൻ്റെ കനത്ത അഭിമാനത്തോടെയാണ് സദസിന് മുന്നിൽ മുഖ്യൻ എത്തിയത്. വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പദ്ധതിയുടെ നേട്ടങ്ങൾ അദ്ദേഹം എണ്ണി എണ്ണി പറയുകയും ഉണ്ടായി. ഒപ്പം പ്രതിപക്ഷത്തിനുള്ള മറുപടിയും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Also Read: 10 ദിവസത്തിന് ശേഷം നവപഞ്ചമ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, പ്രമോഷന് സാധ്യത!
ദീർഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനും അയൽ രാജ്യങ്ങൾക്കും മാതൃകയാക്കാൻ സാധിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പങ്കുവെച്ചു. ഒപ്പം ഇടത് മന്ത്രിസഭയിലെ മന്ത്രിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. വികസനത്തിലേക്ക് വഴി തുറന്ന് വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.