Vs Achuthanandhan ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനം ഒഴിയുന്നു,രണ്ട് റിപ്പോർട്ടുകൾ ബാക്കി

 തന്റെ ഒൗദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വി.എസ് താൻ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 04:38 PM IST
  • 31-01-2021 തിയ്യതിയിലാണ് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി വി.എസ് വ്യക്തമാക്കിയിട്ടുള്ളത്.
  • ആരോ​ഗ്യപരമായ വിഷമതകൾ വർധിച്ചതോടെ കവടിയാറുള്ള വീട്ടിൽ നിന്നും വഞ്ചിയൂരെ ബാട്ടൺ ഹില്ലിലെ വീട്ടിലേക്ക് അദ്ദേഹം ഒൗദ്യോ​ഗികമായി താമസം മാറിയിരുന്നു.
  • 97 വയസ്സാണ് അ​ദ്ദേഹത്തിന്.
Vs Achuthanandhan ഭരണ പരിഷ്കാര കമ്മീഷൻ സ്ഥാനം ഒഴിയുന്നു,രണ്ട് റിപ്പോർട്ടുകൾ ബാക്കി

തിരുവനന്തപുരം:  ആരോ​ഗ്യപരമായ കാര്യങ്ങൾ ബുദ്ധിമുട്ടിക്കുന്നതിനാൽ ഭരണപരിഷ്കാര കമ്മീഷന്റെ സ്ഥാനം ഒൗദ്യോ​ഗികമായി ഒഴിയുകയാണെന്ന് വി.എസ് അച്യുതാനന്ദൻ. തന്റെ ഒൗദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് വി.എസ് താൻ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചത്.കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ താൻ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു എന്നും പോസ്റ്റിൽ അ​ദ്ദേഹം പറയുന്നു.  

ALSO READ: Kerala Assembly Election 2021: ബിജെപി സംസ്ഥാനതല യോഗം ഇന്ന് തൃശൂരിൽ

ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.  നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി.  ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്.  രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്.  അതിന്‍റെ പ്രിന്‍റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.  

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 

31-01-2021 തിയ്യതിയിലാണ് ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി വി.എസ് വ്യക്തമാക്കിയിട്ടുള്ളത്. ആരോ​ഗ്യപരമായ വിഷമതകൾ വർധിച്ചതോടെ കവടിയാറുള്ള വീട്ടിൽ നിന്നും വഞ്ചിയൂരെ ബാട്ടൺ ഹില്ലിലെ വീട്ടിലേക്ക് അദ്ദേഹം ഒൗദ്യോ​ഗികമായി താമസം മാറിയിരുന്നു. 97 വയസ്സാണ് അ​ദ്ദേഹത്തിന്.

Also read: Union Budget 2021: കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ തകർച്ചയ്ക്ക് ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ India 11% വളർച്ച കൈവരിക്കുമെന്ന് Economic Survey

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News