27 മാസം ജയിലിൽ, ഒടുവിൽ മോചനം; ആരാണ് സിദ്ദിഖ് കാപ്പൻ?

ഹത്രാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു സിദ്ദിഖ് കാപ്പൻറെ അറസ്റ്റ്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 10:39 AM IST
  • 27 മാസത്തിന് ശേഷം അതായത് രണ്ട് വർഷവും മൂന്ന് മാസത്തിന് ശേഷമാണ് കാപ്പന്റെ ജയിൽ മോചനം.
  • ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും ഫലം കണ്ടിരിക്കുകയാണ്.
  • യുഎപിഎ ചുമത്തിയാണ് യുപി പോലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്.
27 മാസം ജയിലിൽ, ഒടുവിൽ മോചനം; ആരാണ് സിദ്ദിഖ് കാപ്പൻ?

ഹത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായിരിക്കുകയാണ്. 27 മാസത്തിന് ശേഷം അതായത് രണ്ട് വർഷവും മൂന്ന് മാസത്തിന് ശേഷമാണ് കാപ്പന്റെ ജയിൽ മോചനം. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും ഫലം കണ്ടിരിക്കുകയാണ്. യുഎപിഎ ചുമത്തിയാണ് യുപി പോലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇഡിയും കേസ് രജിസ്റ്റർ ചെയ്തു. 2022 സെപ്റ്റംബറിൽ യുഎപിഎ കേസിൽ സുപ്രീംകോടതിയും ഡിസംബറിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും കാപ്പന് ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്.  

ആരാണ് സിദ്ദിഖ് കാപ്പൻ? കാപ്പൻ ചെയ്തതെന്ത്?

മലയാളി മാധ്യമ പ്രവർത്തകനും ഡിജിറ്റൽ ന്യൂസ് പോർട്ടലായ അഴിമുഖത്തിന്റെ റിപ്പോർട്ടറുമായിരുന്നു സിദ്ദീഖ് കാപ്പൻ. 2020ൽ ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന ബലാത്സം​ഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പോലീസ് കാപ്പനെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹത്രാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി കാപ്പനെ ജയിലിലാക്കി. ഹത്രാസിലെ ചാന്ദ്പാ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലും സിദ്ദീഖ് കാപ്പനേയും സംഘത്തെയും ഉൾപ്പെടുത്തി.

Also Read: Siddique Kappan: സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി; മോചനം 27 മാസത്തിന് ശേഷം

 

എഫ്.ഐ.ആറിൽ അദ്ദേഹത്തിനെതിരെ കുറ്റമൊന്നുമില്ലെന്നും ഒരു മാസമായിട്ടും സന്ദർശനം പോലും തടയുന്നുവെന്ന് ആരോപിച്ചും 2020 നവംബർ 16ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി ഉത്തർപ്രദേശ്​ സർക്കാറിനും യു.പി പോലീസിനും നോട്ടീസ്​ അയച്ചു. ആറ് മാസത്തിനിടെ ഏഴ് ഹേബിയസ് കോർപ്പസ് ഹർജികളാണ് വിഷയത്തിൽ ഫയൽ ചെയ്യപ്പെട്ടത്.

യുപി സർക്കാരിനായി ഹാജരായ അഭിഭാഷകൻ  മഹേഷ് ജഠ്മലാനി കേസിൽ സിദ്ദീഖ് കാപ്പന്റെ മേൽ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളിലും കാപ്പന് പങ്കുണ്ടെന്നായിരുന്നു വാദങ്ങൾ. സിദ്ദീഖ് കാപ്പന് വേണ്ടി സുപ്രീംകോടതി അഭിഭാഷകരായ കപിൽ സിബൽ, ഹാരിസി ബീരാൻ എന്നിവർ ഹാജരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News