ന്യൂഡൽഹി: കാട്ടു പന്നിയെ കൊല്ലാൻ സാധാരണക്കാർക്ക് പറ്റില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. എ.കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും തമ്മിലുള്ള കൂടിക്കാഴചയിലാണ് കേന്ദ്ര നിലപാടിൽ മന്ത്രി ഉറച്ചത്. എന്നാൽ
കേരളത്തിൻറെ പ്രശ്നം അനുഭാവപൂർവ്വം പരിഹരിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഇതിൻറെ ഭാഗമായി മന്ത്രി കേരളത്തിലെത്തി കാര്യങ്ങൾ നേരിട്ട് പരിശോധിക്കും.കേരളത്തിനെ പ്രശ്നത്തിൽ എങ്ങിനെ സഹായിക്കാം എന്ന് പരിശോധിക്കാം എന്ന് മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി വ്യക്തമാക്കി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതായിരുന്നു കേരളത്തിൻറെ ആവശ്യം. എന്നാൽ ഇതിൽ കേന്ദ്രം ഒരുക്കമല്ല എന്നാണ് സൂചന. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ മാത്രമെ കൃഷി നശിപ്പിക്കുന്ന പന്നികളെ സാധാരണക്കാർക്കും കൊല്ലാൻ പറ്റുകയുള്ളു. നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക മാത്രമാണ് ഇതിനുള്ള. അനുവാദമുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...