മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് തമിഴ്നാടുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുല്ലപ്പെരിയാറിൽ കേരളത്തിന് ഒറ്റക്ക് ഡാം നിർമിക്കാനാകില്ലെന്നും ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്ത് പ്രശ്നങ്ങളിൽ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും പിണറായി പറഞ്ഞു. 

Last Updated : May 29, 2016, 05:21 PM IST
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് തമിഴ്നാടുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ കേരളത്തിന് ഒറ്റക്ക് ഡാം നിർമിക്കാനാകില്ലെന്നും ഇരു സംസ്ഥാനങ്ങളും ചർച്ച ചെയ്ത് പ്രശ്നങ്ങളിൽ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും പിണറായി പറഞ്ഞു. 

പുതിയ ഡാം നിര്‍മ്മിക്കുന്നകാര്യം കേരളത്തിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല. മുല്ലപെരിയാര്‍ ഡാമിന് ബലക്ഷയമില്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചര്‍ച്ചനടത്താന്‍ കഴിയൂ.തമിഴ്‌നാടുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരം കാണണമെന്നാണ് കേരളത്തിന്റെ നിലപാട്. ഉപയകക്ഷി ചര്‍ച്ചയില്ലൂടെയല്ലാതെ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയുന്നതല്ല മുല്ലപെരിയാര്‍ പ്രശ്‌നമെന്നും പിണറായി പറഞ്ഞു. തമിഴ്‌നാടുമായി ആലോചിച്ച് അണക്കെട്ട് നിര്‍മ്മിക്കാമെന്നാണ് കേരള നിയമസഭ പാസാക്കിയ പ്രമേയമെന്നും പിണറായി പറഞ്ഞു.

അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇന്നലത്തെ പ്രസ്താവനക്കെതിരെ മുല്ലപ്പെരിയാര്‍ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ രംഗത്ത് വന്നിരുന്നു  പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കും. അണക്കെട്ടിന്‍റെ ആവശ്യകത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ധരിപ്പിക്കാനാണ് സമിതിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. പെരിയാര്‍ തീരവാസികളുടെ ആശങ്ക അതേ തീവ്രതയോടെ വീണ്ടും അവതരിപ്പിക്കും. തമിഴ്നാടുമായി ചര്‍ച്ച നടത്തുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്‍റെ സ്വാഗതം ചെയ്യുന്നതായും ഫാ. ജോയി നിരപ്പേൽ മാധ്യമങ്ങളെ അറിയിച്ചു.

 

Trending News