ക്ഷേമനിധി ശാപനിധി ആകരുതെന്ന് പന്ന്യൻ രവീന്ദ്രൻ

ഇരുപത്തിരണ്ട് വർഷം പിന്നിട്ടിട്ടും മറ്റ് ക്ഷേമനിധി പോലെ റേഷൻ വ്യാപാരി സമൂഹത്തിന് യാതൊര് ആനുകൂല്യവും ലഭ്യമല്ല

Written by - Zee Malayalam News Desk | Last Updated : May 4, 2022, 07:44 PM IST
  • മാസം ഇരുന്നൂറ് രൂപ അംശാധായം ഈടാക്കുന്ന ഏക ക്ഷേമനിധി ബോർഡാണ് ഇത്
  • റേഷൻ വ്യാപാരി സമൂഹത്തിന് യാതൊര് ആനുകൂല്യവും ലഭ്യമല്ല
ക്ഷേമനിധി ശാപനിധി ആകരുതെന്ന് പന്ന്യൻ രവീന്ദ്രൻ

കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ക്ഷേമനിധി ഓഫീസിലേയ്ക്ക് KREF - AlTUC നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു കൊണ്ട്  പന്ന്യൻ രവീന്ദ്രൻ സംസാരിച്ചു. കേരളത്തിലെ മറ്റ് ക്ഷേമനിധി കളെ അപേക്ഷിച്ച് അംഗങ്ങളിൽ നിന്നും മാസം ഇരുന്നൂറ് രൂപ അംശാധായം ഈടാക്കുന്ന ഏക ക്ഷേമനിധി ബോർഡാണ് ഇത്. 

എന്നാൽ ഇരുപത്തിരണ്ട് വർഷം പിന്നിട്ടിട്ടും മറ്റ് ക്ഷേമനിധി പോലെ റേഷൻ വ്യാപാരി സമൂഹത്തിന് യാതൊര് ആനുകൂല്യവും ലഭ്യമല്ല. ഏക സഹായമായി ലഭിയ്ക്കുന്നത് പത്ത് വർഷമെങ്കിലും അംശാധായം അടച്ച വർക്ക് അടച്ച പണവും , ആയിരത്തി അഞ്ഞൂറ് രൂപ പെൻഷനുമാണ്. ഇതിലും ഭേദം വാർദ്ധ്യക്ക്യ കാല പെൻഷൻ ആണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു. റേഷൻ ക്ഷേമനിധി യിൽ വ്യാപാരി വിഹിതത്തോടോപ്പം സർക്കാർ വിഹിതവും അടയ്ക്കണമെന്നും പെൻഷൻ വിഹിതം വർദ്ധിപ്പിയ്ക്കണമെന്നും ക്ഷേമനിധി ബോഡ് ഓഫീസ് സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് മാറ്റണമെന്നും, കോവിഡ് മൂലം മരണപെട്ട 64 റേഷൻ വ്യാപാരികൾക്ക് ധനസഹായം നൽകണം ഒപ്പം കോവിഡ്കാല അളവിൽ ഏർപ്പെടുത്തിയ ഇൻഷുറൻസ് ഏഴര ലക്ഷം നൽകണമെന്നും അദ്ദേഹം പറഞ്ഞു. 

ക്ഷേമനിധിയുടെ പ്രവർത്തനം മറ്റ് ക്ഷേമനിധി പോലെ എല്ലാ ആനുകൂല്യവും നൽകി നടപ്പിലാക്കി ഇല്ല എങ്കിൽ വരും നാളുകളിൽ കൂടുതൽ സമരങ്ങൾക്ക് സാക്ഷ്യവഹിയ്ക്കേണ്ടിവരുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.  സംഘടന സംസ്ഥാന പ്രസിഡന്റെ ജെ. ഉദയഭാനു , പി .ജി . പ്രിയൻ കുമാർ , മുണ്ട് കോട്ടയ്ക്കൽസുരേന്ദ്രൻ , മലയടിവിജയകുമാർ , പുറുത്തിപാറസജീപ്, ഷാജികുമാർ , കോവളംവിജയകുമാർ , M , R. സുധീഷ് , K.P. സുധീർ , ജെയിംസ് കണയന്നൂർ, തൃശൂർ ഉണ്ണികൃഷ്ണൻ , മീനാ ങ്കൽസന്തോഷ് എന്നി വർമാർച്ചും , ധർണ്ണയ്ക്കും  നേതൃത്വം നൽകി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News