World ORS Day 2024: ജലജന്യ രോ​ഗങ്ങൾക്കെതിരെ ജാ​ഗ്രത! സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് തുടക്കം

Stop Diarrhea Campaign: വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പരിസര ശുചിത്വം, ജല ശുചിത്വം എന്നിവയും വളരെ പ്രധാനമാണ്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2024, 02:29 PM IST
  • ശുദ്ധമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്
  • ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി
World ORS Day 2024: ജലജന്യ രോ​ഗങ്ങൾക്കെതിരെ ജാ​ഗ്രത! സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് തുടക്കം

ലോക ഒആർഎസ് ദിനാചരണത്തിന്റെ ഭാ​ഗമായി സ്റ്റോപ്പ് ഡയേറിയ 2024 ക്യാമ്പയിന് തുടക്കമായി. എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓരോരുത്തരും ഇതിൻ്റെ അംബാസഡർമാർ ആകണമെന്നും വളരെ പ്രധാനപ്പെട്ട ഒരു ക്യാമ്പയിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഈ കാലഘട്ടത്തിൽ സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന ഒരു കാലമാണിത്. നമ്മുടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വം, ജല ശുചിത്വം എന്നിവയും വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിൽ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒആര്‍എസ് ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഓരോരുത്തരും എല്ലായ്പ്പോഴും പ്രത്യേകം ഓർമിക്കേണ്ടതാണ്.

ALSO READ: ജൂലൈ 29 ലോക ഒആർഎസ് ദിനം; സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് തുടക്കം

വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിർജലീകരണം സംഭവിച്ച് മരണം തന്നെ ഉണ്ടാകുന്ന സാഹചര്യമുണ്ട്. അതിനെ അതിജീവിക്കുന്നതിന് കൃത്യമായി രോഗിയ്ക്ക് ഒആർഎസ് നൽകേണ്ടത് പ്രധാനമാണ്. ജൂലൈ 29ന് ആണ് ലോക ഒആർഎസ് ദിനമായി ആചരിക്കുന്നത്.

ഈ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ആരോഗ്യ വകുപ്പ് സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന് തുടക്കമിട്ടത്. ഈ ക്യാമ്പയിനിലൂടെ വയറിളക്ക രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, ബോധവൽക്കരണം എന്നിവയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News