ആലപ്പുഴ: പുന്നപ്രയിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐക്കെതിരെ പരാതിയുമായി കുടുംബം.ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടർന്നതിന് പിന്നാലെയാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ.മരിക്കുന്നതിന് തൊട്ട് മുമ്പ് നന്ദു സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തു വന്നു
കഴിഞ്ഞ ഞായറാഴ്ച നന്ദു മരിക്കുന്നതിന് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്. മുന്ന, ഫൈസലാബ് എന്നിവർ മർദ്ദിച്ചെന്നും അവർ നാളെ വീട്ടിൽ വരുമെന്നും നന്ദു സംഭാഷണത്തിനിടെ പറയുന്നുണ്ട്.വീടിന് സമീപമുള്ള സ്ഥലത്ത് ഇരിക്കുന്നതിനെ ചൊല്ലി നന്ദുവും ഇവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
പിന്നാലെ നന്ദു മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.സംഘർഷത്തിന്റെ ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.അതേ സമയം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നുമാണ് പുന്നപ്ര പൊലീസിന്റെ വിശദീകരണം.
കാമുകനെ കൊന്ന് ട്രോളി ബാഗിൽ കൊണ്ടുപോകവെ യുവതി പിടിയിൽ
കാമുകനെ കൊന്ന് ട്രോളി ബാഗിൽ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയിൽ. യുപിയിലെ ഗാസിയാബാദ് സ്വദേശി പ്രീതി ശർമയാണ് പിടിയിലായത്. നാലു വർഷം മുൻപ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പം താമസിച്ചു വരികയായിരുന്നു. ഇയാളോട് വിവാഹം കഴിക്കാൻ പ്രീതി ആവശ്യപ്പെടുകയും അലി അത് വിസമ്മതിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...