കല്‍പ്പറ്റ: ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയെ യുവാവിൻറെ വൃഷണം ശസ്ത്രക്രിയയിലെ പിഴവുമൂലം നഷ്ടപ്പെട്ടെന്ന് പരാതി. വയനാട് മെഡിക്കല്‍ കോളജിലാണ് സംഭവം. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷ്ണമാണ് നഷ്ടമായത്. സംഭവത്തെ തുടർന്ന് ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി.
സെപ്റ്റംബര്‍ 13-നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത് ശസ്ത്രക്രിയ നടത്തിയത് മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയായിരുന്നുവെന്നും പിന്നിട് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു.
കടുത്ത വേദനയെ തുടർന്ന് ഏഴ് ദിവസം കഴിഞ്ഞ് മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോഴാണ് ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ല സംശയം തോന്നി പരിശോധന നടത്തിയത് സ്കാനിങ്ങിലാണ് ഇത് മനസ്സിലാക്കിയത്. സ്കാനിങ്ങ് റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ജറി വിഭാഗത്തിലെ മറ്റൊരു ജൂനിയര്‍ ഡോക്ടറാണ് വൃഷണത്തിന് പരിക്കുപറ്റിയെന്ന വിവരം യുവാവിനെ അറിയിച്ചത്.
പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വൃഷണത്തിന്റെ പ്രവര്‍ത്തനം നിലച്ചത് കണ്ടെത്തിയെതെന്ന് പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.