കൊച്ചി: ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുകയും വിവാദനായകനാവുകയും ചെയ്യുന്ന ആളാണ് ചലച്ചിത്ര താരം ബാല. അടുത്തിടെ ബാലയുടെ ആരോഗ്യനിലയെ കുറിച്ചായിരുന്നു വാര്‍ത്തകള്‍. അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും ആയിരുന്നു സാമൂഹ്യനമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
ഈ വാര്‍ത്തകളില്‍ അല്‍പം സത്യവും ഉണ്ടായിരുന്നു. ഗുരുതരമായ കരള്‍ രോഗ ബാധയെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആ സമയത്ത് രോഗാവസ്ഥ അല്‍പം ഗുരുതരം തന്നെ ആയിരുന്നു. എന്തായാലും ബാലയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കരള്‍ മാറ്റിവയ്ക്കുക എന്നത് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ള വഴി. ബാലയ്ക്ക് കരള്‍ നല്‍കാന്‍ ഒരുപാട് പേര്‍ മുന്നോട്ട് വരികയും ചെയ്തു. ഒടുവിലാണ് ഏറ്റവും യോജ്യമായ വ്യക്തിയില്‍ നിന്ന് കരള്‍ സ്വീകരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. കരള്‍ ദാനം നല്‍കിയ ആളും ബാലയും ശസ്ത്രക്രിയയ്ക്ക് ശേഷം സുഖമായിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പരിഹസിക്കപ്പെട്ടിട്ടുള്ള ആള്‍ കൂടിയാണ് ബാല. അദ്ദേഹത്തിന്റെ മലയാള സംഭാഷണങ്ങള്‍ തമിഴ് കലര്‍ന്നതാണ്. ഇതാണ് പലപ്പോഴും പരിഹാസങ്ങള്‍ക്ക് വഴിവച്ചത്. മിമിക്രി താരവും നടനും ആയ ടിനി ടോം ഒരു പരിപാടിയ്ക്കിടെ ബാലയുടെ ശബ്ദം അനുകരിച്ച് പറഞ്ഞ ഡയലോഗുകള്‍ വൈറല്‍ ആയിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയിലെ പരിഹാസം പതിന്‍മടങ്ങായി. ഒടുവില്‍ ബാലയ്ക്ക് തന്നെ ഇതിനോട് പ്രതികരിക്കേണ്ടിയും വന്നു.
Read Also: അമൃതയെത്തി, ഒപ്പം മകൾ പാപ്പുവും; ബാലയെ കണ്ട് സംസാരിച്ചുവെന്ന് അഭിരാമി സുരേഷ്
ഒരു മാസം മുമ്പാണ് കരള്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബാലയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം തന്നെ ബാലയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വ്യാജവാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച ബാല ആശുപത്രിയില്‍ നിന്നുള്ള ഒരു വീഡിയോയിലും പ്രത്യക്ഷപ്പെട്ടു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിക്കുന്നതായിരുന്നു ആ വീഡിയോ. അതില്‍ തന്നെ ബാല തന്റെ ശസ്ത്രക്രിയയെ കുറിച്ച് പറയുന്നും ഉണ്ട്. അപകടമുണ്ടെങ്കിലും അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ആ വീഡിയോയില്‍ ബാല സംസാരിച്ചത്.
എന്തായാലും ബാലയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും ആഗ്രഹിച്ചതുപോലെ തന്നെ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ഇനിയും ഒരുമാസത്തോളം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...