പത്തനംതിട്ട: കോൺഗ്രസിന് പിന്നാലെ യൂത്ത് കോൺഗ്രസും (Youth Congress) സെമി കേഡർ പാതയിൽ. പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിലെ 15 യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് (State president) ഷാഫി പറമ്പിൽ പങ്കെടുത്ത ജില്ലാ നേതൃ യോഗത്തിലാണ് തീരുമാനം.
കോൺഗ്രസ് പാർട്ടി സെമി കേഡർ രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി എടുത്ത നടപടികളുടെ തുടർച്ചയാണ് യൂത്ത് കോൺഗ്രസിലും നടക്കുന്ന അഴിച്ചുപണി. പരസ്യ പ്രസ്താവനകൾക്കും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെ കർശന നടപടിയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.
ALSO READ: Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ
പത്തനംതിട്ട ജില്ലയിലെ മുഴുവൻ സംസ്ഥാന ജില്ലാ അസംബ്ലി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികൾക്കും പ്രസിഡന്റുമാർക്കുമെതിരെ നടപടി സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്റ്മാരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളടക്കം വിലയിരുത്തിയാണ് നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സംഭവങ്ങളിലും ഉടനടി നടപടികൾ സ്വീകരിച്ചു.
15 മണ്ഡലം പ്രസിഡന്റുമാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ (Election campaign) ഒരു ഘട്ടത്തിൽ പോലും പ്രവർത്തനത്തിനിറങ്ങിയല്ലെന്ന് വ്യക്തമായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ മത്സരിച്ച അടൂരിൽ പോലും മണ്ഡലം പ്രസിഡന്റുമാർ സജീവമായി പ്രവർത്തിച്ചില്ല.
ALSO READ: School reopening guidelines: സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ട ചിലർ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായും കണ്ടെത്തി. കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ എഴുമറ്റൂർ മൈലപ്ര പെരിങ്ങര വെച്ചൂച്ചിറ മണ്ഡലങ്ങളിലും പ്രസിഡന്റുമാർക്കെതിരെ നടപടി സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...