91ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ

പ്രശസ്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് പിന്മാറിയതിനാല്‍ അവതാരകനില്ലാതെയാവും ഇത്തവണ ഓസ്കാര്‍ പ്രഖ്യാപനം നടക്കുക.

Last Updated : Feb 24, 2019, 03:05 PM IST
91ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ

91ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും.  മികച്ച ചിത്രം, നടന്‍, നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖാപിക്കുന്നത്. 

ദ ഫേവറിറ്റ്, റോമ എന്നീ ചിത്രങ്ങളാണ് ഓസ്‌കറില്‍ മികച്ച പ്രകടനം കാഴ്ച വച്ച്‌ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നില്‍ക്കുന്ന ചലച്ചിത്രങ്ങള്‍. 

ഇതുകൂടാതെ, ബ്ലാക്ക് പാന്തര്‍ ഉള്‍പ്പടെ മറ്റ് എട്ട് ചലച്ചിത്രങ്ങള്‍ കൂടി മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി മത്സരിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു സൂപ്പര്‍ ഹീറോ ചിത്രം മത്സര ഇനത്തില്‍പ്പെടുന്നത്. 

ഇന്ത്യന്‍ സമയം രാവിലെ 6.30യ്ക്കാണ് പുരസ്കാര ചടങ്ങ് ആരംഭിക്കുന്നത്. ഇതിന് 90 മിനിറ്റ് മുന്‍പ് പ്രീ-ഇവന്‍റ് ഇന്‍റർവ്യൂവും റെഡ് കാർപെറ്റ് ഫോട്ടോഷൂട്ടും നടക്കും.

പ്രശസ്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് പിന്മാറിയതിനാല്‍ അവതാരകനില്ലാതെയാവും ഇത്തവണ ഓസ്കാര്‍ പ്രഖ്യാപനം നടക്കുക. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പരിപാടി അവസാനിപ്പിക്കാനാണ് ഇത്തവണ ഓസ്‌കര്‍ അക്കാദമിയുട തീരുമാനം.

Trending News