നിഴൽ Amazon Prime ൽ എത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

ആമസോൺ പ്രൈം കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് മാത്രം ലഭിക്കുന്ന സിമ്പ്ലി സൗത്ത് എന്ന ott പ്ലാറ്റഫോമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.   

Written by - Zee Hindustan Malayalam Desk | Last Updated : May 11, 2021, 05:42 PM IST
  • കോവിഡ് മഹാമാരി മൂലമാണ് ചിത്രം തിയേറ്റർ റിലീസ് ഒഴിവാക്കി ott പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തത്‌.
  • ആമസോൺ പ്രൈം കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് മാത്രം ലഭിക്കുന്ന സിമ്പ്ലി സൗത്ത് എന്ന ott പ്ലാറ്റഫോമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
  • ഇത് കൂടാതെ ഏപ്രിൽ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്‌ത കുഞ്ചാക്കോ ബോബൻ - ജോജു ജോർജ് ചിത്രം നായാട്ടും ott റിലീസിന് എത്തിയിരുന്നു.
  • നിഴലിന് സമ്മിശ്ര പ്രതികരണമാണ് പ്രക്ഷകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
നിഴൽ Amazon Prime ൽ എത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

കുഞ്ചാക്കോ ബോബൻ (Kunchako Boban)- നയൻതാര (Nayanthara) ചിത്രം നിഴൽ ആമസോൺ പ്രൈമിൽ  റിലീസ് ചെയ്‌തു. കോവിഡ് മഹാമാരി മൂലമാണ് ചിത്രം തിയേറ്റർ റിലീസ് ഒഴിവാക്കി ott പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തത്‌. ആമസോൺ പ്രൈം കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് മാത്രം ലഭിക്കുന്ന സിമ്പ്ലി സൗത്ത് എന്ന ott പ്ലാറ്റഫോമിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഏപ്രിൽ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്‌ത കുഞ്ചാക്കോ ബോബൻ - ജോജു ജോർജ് ചിത്രം നായാട്ടും ott റിലീസിന് എത്തിയിരുന്നു.

നിഴലിന് (Nizhal) സമ്മിശ്ര പ്രതികരണമാണ് പ്രക്ഷകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും ചിത്രത്തിന്റെ അവസാന ട്വിസ്റ്റിന് ചിത്രത്തോട് നീതി പുലർത്താനായില്ല  എന്ന അഭിപ്രായങ്ങളും കുറവല്ല.  അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന രണ്ടാമത്തെ ക്രൈം ത്രില്ലർ ചിത്രമാണ് ഇത്. കുഞ്ചാക്കോ ബോബനും നയൻതാരയും ആദ്യമായി മുഴുനീള കഥാപാത്രങ്ങളായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ നിഴലിനുണ്ട്.

ALSO READ: കർണൻ ആമസോൺ പ്രൈമിലെത്തുന്നു: റിലീസ് 14-ന്

അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ  സംവിധാനം.   ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ആന്‍റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സിനിമയുടെതായി ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്‍റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്.

ALSO READ: നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

ലൗ ആക്ഷൻ ഡ്രാമ'യ്ക്ക് (Love Action Drama) ശേഷം നയൻതാര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് നിഴൽ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. നിഴലിലെ നയൻതാരയുടെ  ലുക്ക്  സൈബറിടത്തിൽ വൈറലായി മാറിയിരുന്നു. ആരാധകരെല്ലാം തന്നെ താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News