Ram Charan: ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാര്‍ഡ് നടൻ രാം ചരണിന്

ചിരഞ്ജീവിയുടെ ആശയമായിരുന്നു ചിരഞ്ജീവി ബ്ലഡ് ബാങ്ക്. ചിരഞ്ജീവി എപ്പോഴും മാനുഷിക മൂല്യങ്ങള്‍ ഊന്നിപ്പറയുകയും ആ ഗുണങ്ങള്‍ തന്നില്‍ വളര്‍ത്തുകയും ചെയ്‌തെന്ന് രാം ചരണ്‍.   

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 07:57 AM IST
  • സിനിമയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ക്കാണ് താരത്തിന് ട്രൂ ലെജന്‍ഡ്-ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാര്‍ഡ് ലഭിച്ചത്.
  • കഴിഞ്ഞ കുറെ കാലമായി ബ്ലഡ് ബാങ്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താരം പ്രവര്‍ത്തിക്കുന്നുണ്ട്.
  • കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 75,000-ത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ക്ക് ചിരഞ്ജീവിയും രാം ചരണും സഹായം നല്‍കിയിരുന്നു.
Ram Charan: ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാര്‍ഡ് നടൻ രാം ചരണിന്

ഈ വര്‍ഷത്തെ ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാര്‍ഡ് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണിന്. സിനിമയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ക്കാണ് താരത്തിന് ട്രൂ ലെജന്‍ഡ്-ഫ്യൂച്ചര്‍ ഓഫ് യംഗ് ഇന്ത്യ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ കുറെ കാലമായി ബ്ലഡ് ബാങ്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താരം പ്രവര്‍ത്തിക്കുന്നുണ്ട്. ചിരഞ്ജീവി ബ്ലഡ് ബാങ്കിന്റെ ബോര്‍ഡിലായിരിക്കുമ്പോഴും അതിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴും അത് തന്റെ പിതാവ് ചിരഞ്ജീവിയുടെ ആശയമായിരുന്നുവെന്ന് രാം ചരണ്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് പറഞ്ഞു. 

2007ല്‍ തന്റെ ആദ്യ സിനിമ നിര്‍മ്മിക്കാന്‍ പോകുമ്പോള്‍ തന്റെ നിര്‍മ്മാതാക്കളെയും സംവിധായകരെയും അപേക്ഷിച്ച് തന്റെ സപ്പോര്‍ട്ട് സ്റ്റാഫിനെ പരിപാലിക്കാന്‍ പിതാവ് ഉപദേശിച്ചിരുന്നെന്നും എല്ലായ്‌പ്പോഴും മാനുഷിക മൂല്യങ്ങള്‍ ഊന്നിപ്പറയുകയും ആ ഗുണങ്ങള്‍ തന്നില്‍ വളര്‍ത്തുകയും ചെയ്‌തെന്നും രാം ചരണ്‍ പറഞ്ഞു. 1999-ല്‍ വൈദ്യശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും പുരോഗതിയുണ്ടായിട്ടും, കൃത്യസമയത്ത് രക്തം ലഭിക്കാതെ തന്റെ വളരെ അടുത്ത ബന്ധുവിന് ശസ്ത്രക്രിയയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും തുടര്‍ന്നാണ് പിതാവ് ഈ സംരംഭം ആരംഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Amala Paul: 'പൃഥ്വിയുടെ മറ്റൊരു ഡൈമെൻഷൻ ആയിരിക്കും ഈ ചിത്രത്തിൽ കാണുക'; 'ആടുജീവിത'ത്തിലെ വിശേഷം പങ്കുവെച്ച് അമല പോൾ

 

ചിരഞ്ജീവി ബ്ലഡ് ബാങ്ക് ആരംഭിക്കുകയും തന്റെ ആരാധകരോട് രക്തം ദാനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദാനം ചെയ്യുന്ന ഓരോ യൂണിറ്റ് രക്തത്തിനും തന്നോടൊപ്പം ഒരു സൗജന്യ ഫോട്ടോ ലഭിക്കുമെന്ന് ആരാധകരോട് പ്രഖ്യാപിച്ചുകൊണ്ടാണ് ചിരഞ്ജീവി അതിനെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചത്. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 75,000-ത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ക്ക് ചിരഞ്ജീവിയും രാം ചരണും സഹായം നല്‍കിയിരുന്നു. 

ഉപ്പേനയുടെ സംവിധായകന്‍ ബുച്ചി ബാബു സനയ്‌ക്കൊപ്പമുള്ള ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോൾ അഭിനയിക്കുന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസ്, മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവയുടെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. RRR എന്ന വമ്പന്‍ വിജയത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ നേടിയ രാം ചരണ്‍ നിലവില്‍ ശങ്കര്‍ ഒരുക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിലും അഭിനയിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. 'ബുച്ചി ബാബുവിനും മുഴുവന്‍ ടീമിനുമൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുന്നു.' എന്നാണ് ചിത്രം പ്രഖ്യാപിച്ച് കൊണ്ട് രാം ചരണ്‍  ട്വീറ്റ് ചെയ്തത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News