Actor Sarath Kumar: ദേഹാസ്വാസ്ഥ്യം, നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 07:36 PM IST
  • ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
  • ശരത് കുമാറിന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ഭയക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്.
  • ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പം ഉണ്ട്.
Actor Sarath Kumar: ദേഹാസ്വാസ്ഥ്യം, നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ ആരോ​ഗ്യ സ്ഥിതിയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ഭയക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പം ഉണ്ട്.

Mahesh Babu Movie: പ്രേക്ഷകർ കാത്തിരുന്ന മഹേഷ് ബാബു ചിത്രം; SSMB28 ചിത്രീകരണം ഉടൻ തുടങ്ങും

സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന പുതിയ ചിത്രം #SSMB28 ന്റെ ചിത്രീകരണം തുടങ്ങുന്നു. 2023 ജനുവരി മുതൽ ചിത്രീകരണം ആരംഭിക്കും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഹരിക & ഹാസിൻ ക്രിയേഷൻസിന് കീഴിൽ എസ് രാധാകൃഷ്ണ (ചൈന ബാബു) നിർമ്മിക്കും.

മഹേഷ് ബാബു, ത്രിവിക്രം ശ്രീനിവാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രം ഫാമിലി ആക്ഷൻ എന്റർടെയ്‌നറായിരിക്കും. മഹേഷ് ബാബുവിന്റെ കരിയറിലെ തന്നെ തീർത്തും വ്യത്യസ്തമായ കഥാപാത്രമാവും ഇതെന്നാണ് സൂചനകൾ. നീണ്ട മുടിയും താടിയും ഉള്ള ഏറെ സ്റ്റൈലിഷ് ലുക്കിലാണ് മഹേഷ് ബാബു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പൂജ ഹെഗ്‌ഡെയാണ് മഹേഷ് ബാബുവിനൊപ്പം ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രശസ്തരായ ചില അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുടെ മികച്ച ടീമും ചിത്രവുമായി സഹകരിക്കും. #SSMB28 എഡിറ്റ് ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ ടെക്നീഷ്യൻ നവിൻ നൂലിയാണ്. സിനിമയുടെ കലാസംവിധായകൻ എ എസ് പ്രകാശ്. ദേശീയ അവാർഡ് ജേതാവായ എസ് തമൻ ആണ് സംഗീത സംവിധായകൻ. ഛായാഗ്രാഹകൻ പി എസ് വിനോദ് ആണ്. രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് തന്നെയാണ്. നിർമ്മാതാവ്: സൂര്യദേവര രാധാകൃഷ്ണ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News