Actress Attack Case | "ദിലീപ് പ്രചോദനം, ഗോവിന്ദചാമി പീഡന കേസിലെ പ്രതി"; ഡേറ്റ് കിട്ടിയാൽ ദിലീപുമായി സിനിമ എടുക്കുമെന്ന് ഒമർ ലുലു

Omar Lulu തനിക്കിപ്പോഴും ദിലീപ് നടനെ ഇഷ്ടമാണെന്നും താരത്തിന്റെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും താൻ സിനിമ ചെയ്യുമെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 05:20 PM IST
  • തനിക്കിപ്പോഴും ദിലീപ് നടനെ ഇഷ്ടമാണെന്നും താരത്തിന്റെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും താൻ സിനിമ ചെയ്യുമെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
  • തനിക്ക് ദിലീപ് പ്രചേദനമാണ് നൽകിട്ടുള്ളത്.
  • നടനെ താൻ ചെറുപ്പക്കാലം മുതൽ സിനിമകളിൽ കാണാറുള്ളതാണ്.
  • ഗോവിന്ദചാമിയെ താൻ അദ്യമായി കാണുന്നത് പീഡനകേസിലാണെന്ന് പോസ്റ്റിന് താഴെയായി ഒമർ ലുലു കമന്റായി രേഖപ്പെടുത്തുകയും ചെയ്തു.
Actress Attack Case | "ദിലീപ് പ്രചോദനം, ഗോവിന്ദചാമി പീഡന കേസിലെ പ്രതി"; ഡേറ്റ് കിട്ടിയാൽ ദിലീപുമായി സിനിമ എടുക്കുമെന്ന് ഒമർ ലുലു

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ (Actress Attack Case) അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാള സിനിമ മേഖലയിലെ പ്രവർത്തകർ എത്തുമ്പോൾ കേസിലെ മുഖ്യ പ്രതിയായ നടൻ ദിലീപിന് പിന്തുണച്ച് സംവിധായകൻ ഒമർ ലുലു (Omar Lulu). തനിക്കിപ്പോഴും ദിലീപ് നടനെ ഇഷ്ടമാണെന്നും താരത്തിന്റെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും താൻ സിനിമ ചെയ്യുമെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

"എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് സത്യം ജയിക്കട്ടെ" ഒമർ ലുലു ഫേസ്ബക്കിൽ കുറിച്ചു. 

ALSO READ : Mammootty| '"നിനക്കൊപ്പം" അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും ദുൽഖറും

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് : 

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് "സത്യം ജയിക്കട്ടെ".

ALSO READ : Actress Attack| മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലിപ്? ഹോട്ടലിൽ മുറിയെടുത്തത് കാവ്യയുടെ ഡ്രൈവർ

എന്നാൽ ദിലീപിനെ പിന്തുണയ്ക്കുന്ന ഒമർ ലുലു ഗോവിന്ദചാമിയെയും പിന്തുണയ്ക്കുമോ എന്ന് സംവിധായകന്റെ പോസ്റ്റിന് കീഴിൽ നിരവധി പേർ കമന്റുമായി എത്തി. എന്നാൽ തനിക്ക് ദിലീപ് പ്രചേദനമാണ് നൽകിട്ടുള്ളത്. നടനെ താൻ ചെറുപ്പക്കാലം മുതൽ സിനിമകളിൽ കാണാറുള്ളതാണ്. ഗോവിന്ദചാമിയെ താൻ അദ്യമായി കാണുന്നത് പീഡനകേസിലാണെന്ന് പോസ്റ്റിന് താഴെയായി ഒമർ ലുലു കമന്റായി രേഖപ്പെടുത്തുകയും ചെയ്തു. 

ഓമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിന് രേഖപ്പെടുത്തിയ കമന്റ് : 

ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസിൽ ആണ്.ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട്‌ inspire ചെയ്ത വ്യക്തിയാണ് ദിലീപ് പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാന്‍ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ favourite ആണ്.അത്കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടൻമാരുടെ അടുത്താ കൊണ്ട്‌ പോയി വേവിക്കുക ഇവിടെ വേണ്ടാ. കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരൻ അല്ലാ 

ALSO READ : Actress Attack Case | നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് റിപ്പോർട്ട്; ആത്മഹത്യാശ്രമമല്ല, ഉറക്കഗുളിക ഓവർ ഡോസായതാണെന്ന് വിശദീകരണം

പോസിറ്റിലൂടെ ദിലീപിനെ വെളുപ്പിക്കാൻ ശ്രമിക്കുകയാണോയെന്നുള്ള കമന്റുകൾക്ക് "ഒന്നും വെളുപ്പിച്ചില്ല എന്റെ അഭിപ്രായം പറഞ്ഞൂ എന്ന് മാത്രം" സംവിധായകൻ മറുപടി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News