മലയാളത്തിൽ ആകെ എട്ട് സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ഭാനുപ്രിയ. 1992-ൽ രാജശിൽപ്പിയിൽ അഭിനയിച്ചാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. 2005-ൽ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രമാണ് താരം അവസാനമായി അഭിനയിച്ചത്. 1998-ലായിരുന്നു ഭാനുപ്രിയയുടെ വിവാഹം. പിന്നീട് 2005-ൽ വിവാഹമോചനവും താരം നേടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് തൻറെ രോഗാവസ്ഥ സംബന്ധിച്ച് താരം ഒരു അഭിമുഖത്തിൽ സംസാരിച്ചത്. ഒരു തെലുഗ് യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻറെ വെളിപ്പെടുത്തൽ. കുറച്ച് കാലമായി തനിക്ക് മെമ്മറി ലോസാണെന്നാണ് ഭാനുപ്രിയ വെളിപ്പെടുത്തിയത്. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ഓര്‍മയില്ല, ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ സംഭാഷണം വരൈ മറക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി ഇത് സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കി.
അതേസമയം താനും ഭർത്താവും വിവാഹമോചനം നേടിയിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും കിംവദന്തികൾ മാത്രമാണെന്നും താരം പറയുന്നു. ഇപ്പോൾ വീട്ടിൽ വെറുതെയിരിക്കാനും പുസ്തകങ്ങൾ വായിക്കാനും പാട്ടുകേൾക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ഭാനുപ്രിയയുടെ ഏകമകൾ അഭിനയ ലണ്ടൻ സർവ്വകലാശാലയിൽ ബിരുദ വിദ്യാർഥിനിയാണ്.
ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ഭാനുപ്രിയ തെലുങ്കിലും, തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. 1980 മുതൽ 1990 കാലഘട്ടങ്ങളിലാണ് ഭാനുപ്രിയ പ്രധാനമായും അഭിനയിച്ചിരുന്നത്. 1990 കളിൽ ബോളിവുഡിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അമേരിക്കയിൽ താമസമാക്കുകയും അവിടെ ഒരു ഡാൻസ് സ്കൂൾ നടത്തുകയും ചെയ്തിരുന്നു.
111 ലധികം ചിത്രങ്ങളിൽ ഭാനുപ്രിയ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായിയിരുന്നു.ക്ലാസിക്കൽ നൃത്തത്തിൽ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ. തന്റെ സിനിമകളിലെല്ലാം തന്നെ ഡാൻസ് വേഷങ്ങൾ തന്നെയാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...