Actress Gauthami : സ്ഥലക്കച്ചവടത്തിൽ 25 കോടി പറ്റിക്കപ്പെട്ടു; പിന്നാലെ നടി ​ഗൗതമിക്കും മകൾക്കുമെതിരെ വധഭീഷിണി

Actress Gauthami Death Threat : സ്ഥലക്കച്ചവടത്തിലൂടെ ഇടനിലക്കാരൻ 25 കോടി തട്ടിയെന്ന് നടി പോലീസിൽ പരാതി നൽകി  

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 06:05 PM IST
  • 25 കോടിയോളം വില വരുന്ന 46 ഏക്കർ സ്ഥലത്തിന്റെ വിൽപനയിൽ താൻ പറ്റിക്കപ്പെട്ടുയെന്ന് നടി പോലീസിന് നൽകിയിരിക്കുന്ന പരാതി.
  • വസ്തു വിൽപനയ്ക്ക് ഇടനിലക്കാരായിരുന്നു അഴകപ്പനും അയാളുടെ ഭാര്യയുമാണ് തങ്ങൾക്കെതിരെ വധഭീഷിണി ഉയർത്തിയിരിക്കുന്നതെന്ന് ​ഗൗതമി തന്റെ പരാതിയിൽ പറയുന്നു.
Actress Gauthami : സ്ഥലക്കച്ചവടത്തിൽ 25 കോടി പറ്റിക്കപ്പെട്ടു; പിന്നാലെ നടി ​ഗൗതമിക്കും മകൾക്കുമെതിരെ വധഭീഷിണി

തമിഴ് നടി ​ഗൗതമിക്കും മകൾ സുബ്ബലക്ഷ്മിക്കുമെതിരെ വധഭീഷിണി. സംഭവത്തിൽ നടിയും മകളും പോലീസിൽ പരാതി നൽകി. സ്ഥലക്കച്ചവടത്തിനോട് അനുബന്ധിച്ചുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടിക്കും മകൾക്കുമെതിരെ വധഭീഷിണിയുണ്ടായിരിക്കുന്നത്. 25 കോടിയോളം വില വരുന്ന 46 ഏക്കർ സ്ഥലത്തിന്റെ വിൽപനയിൽ താൻ പറ്റിക്കപ്പെട്ടുയെന്നാണ് നടി പോലീസിന് നൽകിയിരിക്കുന്ന പരാതി പറഞ്ഞിരിക്കുന്നത്. വസ്തു വിൽപനയ്ക്ക് ഇടനിലക്കാരായിരുന്നു അഴകപ്പനും അയാളുടെ ഭാര്യയുമാണ് തങ്ങൾക്കെതിരെ വധഭീഷിണി ഉയർത്തിയിരിക്കുന്നതെന്ന് ​ഗൗതമി തന്റെ പരാതിയിൽ പറയുന്നു.

വസ്തു കച്ചവടത്തിന് ഇടനിലക്കാരായി അഴകപ്പനും ഭാര്യയും തങ്ങളെ സമീപിക്കുകയായിരുന്നു. എന്നാൽ വ്യാജ രേഖകൾ ചമച്ച് ഇയാൾ തങ്ങളെ പറ്റിച്ചു. ഇതിലൂടെ തങ്ങളുടെ വസ്തു കൈക്കലാക്കുകയായിരുന്നു. പണമിടപാട് കാണിക്കുന്നതിനായി നാല് വ്യത്യസ്ത വ്യാജ ഇടപാടുകൾ സൃഷ്ടിച്ചുയെന്ന് നടി തന്റെ പരാതിയിൽ പറയുന്നു.

ALSO READ : Mahima Nambiar: നോ പറയേണ്ടിടത്ത് അത് പറയണം..! എനിക്ക് പലപ്പോഴും അത് സാധിച്ചിട്ടില്ല; RDX ലെ നായിക മഹിമ മനസ്സ് തുറക്കുന്നു

എന്നാൽ ഇതിന് പിന്നാലെ തനിക്കും മകൾക്കുമെതിരെ വധഭീഷിണി ഉണ്ടായി. രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ ഇടനിലക്കാരൻ തങ്ങളെ ശല്യപ്പെടുത്തുകയും ജീവന് ഭീഷിണി ഉയർത്തുകയാണ്. ഇത് തന്റെ മകളുടെ പഠനത്തെ ബാധിക്കുന്നുയെന്നും അറിയിച്ചുകൊണ്ടാണ് നടി ചെന്നൈ പോലീസിന് പരാതി നൽകിയത്. ഒപ്പം അന്യായമായി കൈക്കലാക്കിയ തങ്ങളുടെ വസ്തു തിരികെ നൽകാനും പോലീസ് നടപടി സ്വീകരിക്കണമെന്നും ​ഗൗതമി തന്റെ പരാതിയിൽ പറയുന്നു.

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒപ്പം ആരോപണവിധേയനായ ഇടനിലക്കാരന് സംഭവത്തെ കുറിച്ച് ചോദ്യം ചെയ്യുന്നതിനായി പോലീസ് നോട്ടീസ് അയക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News