Katrina Kaif Vicky Kaushal Engagement: കത്രീന കൈഫിനെ സ്വന്തമാക്കാനുള്ള താരങ്ങളുടെ മത്സരത്തില്‍ വിജയം നേടി വിക്കി കൗശല്‍?

ബോളിവുഡിലെ  പുരുഷ താരങ്ങളുടെ "ഇഷ്ടമായിരുന്നു"  കത്രീന കൈഫ്....! കത്രീനയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചവരുടെ നീണ്ട നിരയാണ് ബോളിവുഡില്‍...

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 07:45 PM IST
  • ബോളിവുഡിനെ അമ്പരപ്പിക്കുന്ന എന്നാല്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌.
  • അതായത് വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍...!!
Katrina Kaif Vicky Kaushal Engagement: കത്രീന കൈഫിനെ സ്വന്തമാക്കാനുള്ള താരങ്ങളുടെ മത്സരത്തില്‍ വിജയം  നേടി വിക്കി കൗശല്‍?

Mumbai: ബോളിവുഡിലെ  പുരുഷ താരങ്ങളുടെ "ഇഷ്ടമായിരുന്നു"  കത്രീന കൈഫ്....! കത്രീനയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചവരുടെ നീണ്ട നിരയാണ് ബോളിവുഡില്‍...

സല്‍മാന്‍ ഖാന്‍  (Salman Khan) തന്‍റെ സ്വന്തമെന്ന് കരുതിയ കത്രീന കൈഫ്‌ (Katrina Kaif) ,  രണ്‍ബീര്‍ കപൂറിന്‍റെ കാമുകി,  ആ പട്ടിക ഒടുവില്‍  വിക്കി കൗശലിലെത്തിയിരുന്നു.

എന്നാല്‍,  ബോളിവുഡിനെ അമ്പരപ്പിക്കുന്ന  എന്നാല്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌.   അതായത്  വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍...!! ചില ഫോട്ടോകളാണ് അഭൂഹത്തിന് വഴിതെളിച്ചത്. കൂടാതെ, അടുത്തിടെയായി  വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചാണ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. അടുത്തിടെ ഷെര്‍ഷയുടെ സ്‍ക്രീനിംഗിന് ഇരുവരും ഒന്നിച്ച് എത്തിയത് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

Also Read: Home Movie Online : റിലീസായി മണിക്കൂറുകൾക്കുള്ളിൽ ഇന്ദ്രൻസ് ചിത്രം ഹോമിന്റെയും വ്യാജപതിപ്പ് ഓൺലൈനിൽ എത്തി

എന്നാല്‍, വാര്‍ത്തകള്‍ വെറും  മാധ്യമ സൃഷ്ടിയാണെന്നും   ഇരുവരും ഒന്നിച്ചാണ് എങ്കിലും വിവാഹ നിശ്ചയം  കഴിഞ്ഞിട്ടില്ല എന്നുമാണ് കത്രീനയുടെ വക്താവ് പറയുന്നത്. താരം ഉടന്‍ തന്നെ  സല്‍മാന്‍ ഖാന്‍റെ Tiger 3 യുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട്  വിക്കി കൗശലിന്‍റെ പിതാവ് ശ്യാം കൗശലും രംഗത്തെത്തിയിരുന്നു.  

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ രാജ്യത്താകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിക്കി കൗശല്‍. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയ താരമാണ് വിക്കി കൗശല്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News