'വേഗം സുഖം പ്രാപിക്കട്ടെ', കോവിഡ് ബാധിതനായ ആരാധകന് ശബ്ദ സന്ദേശവുമായി രജനീകാന്ത്

തന്‍റെ  കോവിഡ് ബാധിതനായ ആരാധകനുവേണ്ടി പ്രാർഥിച്ചും രോഗമുക്​തി ആശംസിച്ചും തമിഴ്​ സൂപ്പർസ്റ്റാര്‍  രജനീകാന്ത് (Rajinikanth). 

Last Updated : Sep 18, 2020, 08:26 AM IST
  • തന്‍റെ കോവിഡ് ബാധിതനായ ആരാധകനുവേണ്ടി പ്രാർഥിച്ചും രോഗമുക്​തി ആശംസിച്ചും തമിഴ്​ സൂപ്പർസ്റ്റാര്‍ രജനീകാന്ത്
  • ശബ്ദസന്ദേശത്തിലാണ് ആരാധകന് വേഗം സുഖമാകാൻ താരം ആശംസിച്ചിരിക്കുന്നത്
'വേഗം സുഖം പ്രാപിക്കട്ടെ',  കോവിഡ് ബാധിതനായ  ആരാധകന് ശബ്ദ സന്ദേശവുമായി രജനീകാന്ത്

ചെന്നൈ: തന്‍റെ  കോവിഡ് ബാധിതനായ ആരാധകനുവേണ്ടി പ്രാർഥിച്ചും രോഗമുക്​തി ആശംസിച്ചും തമിഴ്​ സൂപ്പർസ്റ്റാര്‍  രജനീകാന്ത് (Rajinikanth). 

ശബ്ദസന്ദേശത്തിലാണ് ആരാധകന് വേഗം സുഖമാകാൻ താരം ആശംസിച്ചിരിക്കുന്നത്. കോവിഡിന് പുറമെ വൃക്ക രോഗികൂടിയാണിയാൾ. കോവിഡ്  (Covid-19)ബാധിച്ച ചികിത്സയിലുള്ള മുരളി എന്ന ആരാധകനാണ് താരത്തിന്‍റെ ശബ്ദ സന്ദേശം. ഒന്നും സംഭവിക്കില്ലെന്നും ധൈര്യമായിരിക്കണമെന്നും താരം ആരാധകനോട് പറയുന്നുണ്ട്.

സുഖം പ്രാപിച്ചശേഷം കുടുംബത്തോടൊപ്പം തന്നെ വന്നു കാണണമെന്നും ശബ്ദ സന്ദേശത്തിൽ താരം വ്യക്തമാക്കുന്നു. നീണ്ടകാലം ജീവിക്കുന്നതിന് തന്‍റെ  പ്രാർഥന ഒപ്പമുണ്ടാകുമെന്നും  രജനീകാന്ത് പറയുന്നുണ്ട്. 

'മുരളി, ഞാൻ രജനീകാന്താണ്​ സംസാരിക്കുന്നത്​. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, ആത്മവിശ്വാസത്തോടെയിരിക്കുക. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും. നിങ്ങൾ ഉടൻ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങും. നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ , ദയവായി നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം എ​ന്‍റെ വീട് സന്ദർശിക്കുക. ഞാൻ നിങ്ങളെ കാണുകയും നിങ്ങൾക്കായി പ്രാർഥിക്കുകയും ചെയ്യും. ആത്മവിശ്വാസത്തോടെയിരിക്കുക', എന്നാണ്​ ഓഡിയോയിലുള്ളത്​.

ആരാധകന്‍റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് താരം സന്ദേശം അയച്ചത്. ആരാധകന്‍റെ 
പോസ്റ്റിൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നതിനെക്കുറിച്ചും രജനീകാന്ത് ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനായി പ്രവർത്തിക്കാൻ കഴിയില്ലെന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ്  രജനീകാന്ത് ആരാധകന് സന്ദേശവുമായി എത്തിയത്. 

Also read: ലംബോർഗിനിയുടെ ഉറുസ് ഡ്രൈവ് ചെയ്ത് രജനീകാന്ത്..!

താരത്തിന്‍റെ സന്ദേശത്തിന് ആരാധകനും  നന്ദി അറിയിച്ചിട്ടുണ്ട്. രോഗമുക്തനായി വേഗം സാധാരണ നിലയിലേക്ക് വരാനാവുമെന്ന  ആത്മവിശ്വാസവും അദ്ദേഹം   പ്രകടിപ്പിച്ചു.

മുംബൈയിൽ താമസിക്കുന്ന മുരളി നിലവിൽ രോഗത്തിൽ നന്ന്​ മുക്​തി നേടിക്കൊണ്ടിരിയ്ക്കുകയാണ്. അപകടനില തരണം ചെയ്തതായാണ്   സൂചന.

Trending News