'അവര്‍ നല്ല നടിയല്ല, സോഫ്റ്റ്‌ പോണ്‍ താരം'; ഊര്‍മിളയെ അധിക്ഷേപ്പിച്ച് കങ്കണ

പേരുകള്‍ വെളിപ്പെടുത്തിയാല്‍ കങ്കണയെ ആദ്യം വിളിച്ച് അഭിനന്ദിക്കുന്നത് താനായിരിക്കുമെന്നും ഊര്‍മിള പറഞ്ഞിരുന്നു.

Last Updated : Sep 17, 2020, 06:42 PM IST
  • ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കങ്കണ ധൈര്യം കാണിക്കണ൦.
  • ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടക്കുമെന്നും പ്രമുഖര്‍ അകത്താകുമെന്നും കങ്കണ പറഞ്ഞിരുന്നു.
'അവര്‍ നല്ല നടിയല്ല, സോഫ്റ്റ്‌ പോണ്‍ താരം'; ഊര്‍മിളയെ അധിക്ഷേപ്പിച്ച് കങ്കണ

മുംബൈ: പ്രമുഖ ബോളിവുഡ് താരം ഊര്‍മിള മടോന്ദ്കറിനെ അധിക്ഷേപ്പിച്ച് കങ്കണ റണാവത്. പ്രശസ്ത ബോളിവുഡ് പ്രമുഖര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന കങ്കണയുടെ വാദത്തെ ചോദ്യം ചെയ്ത് ഊര്‍മിള രംഗത്തെത്തിയിരുന്നു.

'ലഹരി, സുഷാന്ത് കേസുകളില്‍ ആദിത്യ താക്കറെയ്ക്ക് പങ്ക്, മുഖ്യമന്ത്രി അസ്വസ്ഥന്‍'

ലഹരി മാഫിയ(Drug Case)യുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കങ്കണ (Kangana Ranaut) ധൈര്യം കാണിക്കണമെന്നാണ് ഊര്‍മിള പറഞ്ഞത്. ബോളിവുഡില്‍ രക്തപരിശോധന നടത്തിയാല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടക്കുമെന്നും പ്രമുഖര്‍ അകത്താകുമെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ഊര്‍മിള(Urmila Matondkar)യുടെ പ്രതികരണം. 

നിങ്ങളുടെ മകളെയാണ് മയക്കു മരുന്ന് നൽകി പീഡിപ്പിച്ചതെങ്കിൽ ഇത് തന്നെ പറയുമോ? മറുപടിയുമായി കങ്കണ

'ഊര്‍മിള ഒരു നല്ല നടിയല്ല. സോഫ്റ്റ്‌ പോണ്‍ താരമെന്ന നിലയിലാണ് അവരുടെ പ്രശസ്തി. അവര്‍ക്ക് ടിക്കറ്റ് കിട്ടുമെങ്കില്‍ ഞാനും അതിനു അര്‍ഹയാണ്.' -കങ്കണ പറഞ്ഞു.  താനൊരു ഇരയാണെന്നുള്ള തുറുപ്പ്ചീട്ട് ഇറക്കി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ ബോളിവുഡിലെ ലഹരി മാഫിയയെ പുറത്ത് കൊണ്ടുവന്ന് പ്രശ്ന൦ അവസാനിപ്പിക്കണം എന്നായിരുന്നു ഊര്‍മിളയുടെ പ്രസ്താവന.

കങ്കണയുടെ ഓഫീസ് BMC ഇടിച്ചുനിരത്തി... രാമക്ഷേത്രം പൊളിച്ചത് പോലെയെന്ന് നടി

അങ്ങനെ ചെയ്താല്‍ കങ്കണയെ ആദ്യം വിളിച്ച് അഭിനന്ദിക്കുന്നത് താനായിരിക്കുമെന്നും ഊര്‍മിള പറഞ്ഞിരുന്നു. ലഹരിയ്ക്കെതിരായ പോരാട്ടം കങ്കണ സ്വന്തം നാട്ടില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നും ഹിമാചലിലാണ് ഏറ്റവും കൂടുതല്‍ ലഹരി വ്യാപാരം നടക്കുന്നതെന്നും ഊര്‍മിള പറഞ്ഞിരുന്നു. സിനിമ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നത് നിഷേധിക്കുന്നില്ലെന്നു പറഞ്ഞ ഊര്‍മിള അതിന്റെ പേരില്‍ എല്ലാവരെയും ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

More Stories

Trending News