Manju Warrier: മഞ്ജുവാര്യരുടെ യാത്ര ഇനി ബിഎംഡബ്ല്യു ജിഎസ് 1250ൽ; പുത്തൻ ബൈക്ക് സ്വന്തമാക്കി താരം

Actress Manju Warrier: പുതിയ പുതിയ ബൈക്ക് വാങ്ങിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യർ പങ്കുവച്ചത്. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Feb 18, 2023, 10:29 AM IST
  • ധൈര്യത്തിന്റെ ചെറിയൊരു കാൽവയ്പ് നല്ലൊരു തുടക്കമാണ്
  • നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്
  • അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം
  • പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ- മഞ്ജു കുറിച്ചു.
Manju Warrier: മഞ്ജുവാര്യരുടെ യാത്ര ഇനി ബിഎംഡബ്ല്യു ജിഎസ് 1250ൽ; പുത്തൻ ബൈക്ക് സ്വന്തമാക്കി താരം

ബിഎംഡബ്ല്യുവിന്റെ പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജു വാര്യർ സ്വന്തമാക്കിയത്. പുതിയ പുതിയ ബൈക്ക് വാങ്ങിയ സന്തോഷം ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജു വാര്യർ പങ്കുവച്ചത്. ‘ ധൈര്യത്തിന്റെ ചെറിയൊരു കാൽവയ്പ് നല്ലൊരു തുടക്കമാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

തമിഴ് താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്കിൽ യാത്ര നടത്തിയിരുന്നു മഞ്ജു. മഞ്ജുവിന്റെ ​ഗ്യാരേജിൽ ബിഎംഡബ്ല്യു ജിഎസ് 1250ന് പുറമേ 47.20 ലക്ഷം വിലവരുന്ന മിനി കൂപ്പർ എസ്ഇയും മാരുതി ബലേനോയും റേഞ്ച് റോവറുമുണ്ട്. മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനമാണ് താരം സ്വന്തമാക്കിയത്. കസ്റ്റം പെയിന്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ മിനി കൂപ്പർ എസ്ഇയാണ് മഞ്ജുവിനുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News