Adhinayaka Vadham: "അധിനായകവധം"; ഓടിടിയിൽ റിലീസ് ചെയ്തു

ശില്പ സി എസ്,സുബിൻ രാജ്, യൂസഫ്, ശ്രീരാജ്,ജനീഷ്, പ്രസാദ് ഉണ്ണി,അനീഷ്,നിമേഷ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 11:51 AM IST
  • ഒരു രാഷ്ട്രീയ കൊലപാതകത്തിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ പകയുടെ കഥപറയുന്ന സിനിമയാണ് "അധിനായകവധം ".
  • ഓൺലൈൻ സ്റ്റോറി മൂവീസിൻ്റെ ബാനറിൽ എസ്ഡിജെ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോയൽ അഗ്നൽ നിർവ്വഹിക്കുന്നു.
Adhinayaka Vadham: "അധിനായകവധം"; ഓടിടിയിൽ റിലീസ് ചെയ്തു

പ്രിയേഷ് എം പ്രമോദ്, ബിബു എബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനേശ് ഗംഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഹ്യൂമർ ത്രില്ലർ ചിത്രമായ "അധിനായകവധം" എബിസി ടാക്കീസ് ഒടിടി ഫ്ലാറ്റ്ഫോമിൽ റിലീസായി. ശില്പ സി എസ്,സുബിൻ രാജ്, യൂസഫ്, ശ്രീരാജ്,ജനീഷ്, പ്രസാദ് ഉണ്ണി,അനീഷ്,നിമേഷ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.

ഓൺലൈൻ സ്റ്റോറി മൂവീസിൻ്റെ ബാനറിൽ എസ്ഡിജെ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോയൽ അഗ്നൽ നിർവ്വഹിക്കുന്നു.സംഗീതം- രാഗേഷ് സ്വാമിനാഥൻ, എഡിറ്റർ- മിലിജോ ജോണി, പ്രൊഡക്ഷൻ കൺട്രോളർ-യുസൂ റസാഖ്,കല-ജനീഷ് ജോസ്, മേക്കപ്പ്-പ്രിൻസ് പൊന്നാനി, അസോസിയേറ്റ് ഡയറക്ടർ-ശ്രീകാന്ത് സോമൻ,സ്റ്റിൽസ്-ഉണ്ണി. ഒരു രാഷ്ട്രീയ കൊലപാതകത്തിനെ  തുടർന്നുണ്ടാകുന്ന സംഭവബഹുലമായ പകയുടെ കഥപറയുന്ന സിനിമയാണ് "അധിനായകവധം ".

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News