പ്രഭാസ് കേന്ദ്ര കഥാപാത്രമായ ആദിപുരുഷ് തിയേറ്ററുകളിൽ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ചിത്രത്തിന്റെ പ്രിന്റ് ലീക്കായിരിക്കുകയാണ്. തമിഴ്റോക്കേഴ്സ് ഉൾപ്പെടെയുള്ള സൈറ്റുകളിലാണ് പ്രിന്റ് ലീക്കായിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, Filmyzilla, 123movies, Filmywap, Onlinemoviewatches, 123movierulz, Telegram, Tamilrockers തുടങ്ങിയ വെബ്സൈറ്റുകളിൽ സൗജന്യ എച്ച്‌ഡി പ്രിന്റ് ഡൗൺലോഡ് ചെയ്യാനാകും. 123movies, 123movierulz, Filmyzilla, Onlinemoviewatches, Filmywap, Tamilrockers തുടങ്ങിയ ഏതാനും പോർട്ടലുകളിൽ 1080p, 720p, 480p, 360p, 240p, HD എന്നിവയിൽ സിനിമ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
സിനിമാ പ്രേമികൾ വളരെ നാളുകളായി കാത്തിരുന്ന ചിത്രമാണ് പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലിഖാൻ തുടങ്ങിയവർ അഭിനയിച്ച ആദിപുരുഷ്. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു. നിരവധി വിവാദങ്ങളിൽ ചിത്രം അകപ്പെട്ടെങ്കിലും അതെല്ലാം ചിത്രത്തിന് കൂടുതൽ ഹൈപ്പ് നൽകുക മാത്രമാണ് ചെയ്തിരിക്കുന്നത്.
Also Read: Telugu Movie: വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും ഒന്നിക്കുന്നു; പൂജാ ചിത്രങ്ങൾ
ഹിന്ദിയിൽ 4000 സ്‌ക്രീനുകളിലും രാജ്യവ്യാപകമായി 6200ൽ അധികം സ്‌ക്രീനുകളിലുമാണ് ആദിപുരുഷ് റിലീസ് ചെയ്തത്. ആദിപുരുഷിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിച്ചത്. പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...