Adiyae: ജി വി പ്രകാശ് കുമാറിൻ്റെ 'അടിയേ' തിയേറ്ററുകളിലേക്ക്

Adiyae tamil movie: വിഘ്നേഷ് കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ഗൗരി ജി കിഷൻ ആണ് ചിത്രത്തിലെ നായിക.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 03:04 PM IST
  • മാൽവി ആൻഡ് മാൻവി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ പ്രേംകുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • ചിത്രത്തിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ്
  • ഗോകുൽ ബിനോയ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്
Adiyae: ജി വി പ്രകാശ് കുമാറിൻ്റെ 'അടിയേ' തിയേറ്ററുകളിലേക്ക്

ജി വി പ്രകാശ് കുമാറിന്റെ പുതിയ ചിത്രം 'അടിയേ' ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിഘ്നേഷ് കാർത്തിക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ഗൗരി ജി കിഷൻ ആണ് ചിത്രത്തിലെ നായിക. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, വിജയ്, ബയിൽവാൻ രംഗനാഥൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവ കമിതാക്കളുടെ പ്രണയവും കുസൃതിയും നർമ്മവും വൈകാരികതയും ഇഴ ചേർന്നതും പാരലൽ യൂനിവേഴ്സ് ആൾട്ടർനെറ്റ് എന്നിവ കലർന്നതുമായ ഒരു കഥയാണ് ഈ ചിത്രത്തിന്റേതെന്നാണ് സംവിധായകൻ വിഘ്നേഷ് കാർത്തിക് പറയുന്നത്. ഇതൊരു പതിവ് സിനിമയല്ല, വ്യത്യസ്തമായ കലാസൃഷ്ടിയാണ്, പുതിയ അനുഭവം ആഗ്രഹിക്കുന്നവർ ഈ സിനിമ തീർച്ചയായും കാണണമെന്ന് ചിത്രത്തിലെ നായകനായ ജി വി പ്രകാശ് കുമാർ ആവശ്യപ്പെട്ടു.

ALSO READ: King Of Kotha: പ്രീ ബുക്കിങ്ങിൽ 2.5 കോടിയിൽപ്പരം കളക്ഷൻ; ഹൗസ്ഫുൾ ഷോകളുമായി കിംഗ് ഓഫ് കൊത്തയെത്തുന്നു

ചിത്രത്തിന്റെ ട്രെയിലർ നടൻ ധനുഷാണ് പുറത്തിറക്കിയത്. ഒരു കോടിയോളം കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ തരം​ഗമായിരിക്കുകയാണ്. അതു കൊണ്ടു തന്നെ ചിത്രം വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. മാൽവി ആൻഡ് മാൻവി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ പ്രേംകുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ്. ഗോകുൽ ബിനോയ് ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റംബോ വിമൽ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. സിൽവർ സ്ക്രീൻ പിക്ചർസ് മുരളിയാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News